ദില്ലി: ദില്ലിയില്‍ കെ റെയില്‍ പ്രതിഷേധത്തിനിടെ കേരളത്തിലെ യുഡിഎഫ് എംപിമാരെ മര്‍ദിച്ച് ദില്ലി പൊലീസ്. സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിനിടെ ഹൈബി ഈഡന്റെ മുഖത്തടിച്ച പൊലീസ് ടിഎന്‍ പ്രതാപനെ പിടിച്ചു തള്ളി. രമ്യ ഹരിദാസ് എംപിയെ വലിച്ചിഴച്ചത് പുരുഷപൊലീസാണെന്നും ആരോപണമുണ്ട്. വനിതാ പൊലീസുകാരൊന്നും സംഘത്തിലുണ്ടായിരുന്നില്ല. പ്രതാപനും മുരളീധരനും ഡീനിനും ബെന്നി ബെഹനാനും നേരെയും കയ്യേറ്റമുണ്ടായി.
കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നല്‍കിയിരുന്നു. പ്രതിഷേധത്തിന് ശേഷം പാലമെന്റിലേക്ക് പോകാനിരുന്ന എംപിമാര്‍ക്ക് നേരെയാണ് ദില്ലി പൊലീസിന്റെ അതിക്രമം നടന്നത്. എംപിമാര്‍ വിജയ് ചൗക്ക് ഭാഗത്ത് പ്രതിഷേധം നടത്തുന്നത് പതിവാണ്. കേരളത്തിലെ എംപിമാര്‍ മാത്രം പങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് ദില്ലി പൊലീസ് അതിക്രമം ഉണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. റെയില്‍വേ മന്ത്രി സില്‍വര്‍ലൈനിന് എതിരായതുകൊണ്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത് എന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു. സമ്പൂര്‍ണ്ണമായ പാര്‍ട്ടി ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. ഒരു കാരണവശാലും സില്‍വര്‍ ലൈനിന് അനുമതി നല്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപെടുന്നു. പ്രതിഷേധം നടക്കുമ്പോള്‍ ആണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാന്‍ എത്തിയത്.