ധനുഷ് നായകനാകുന്ന ചിത്രം ‘ക്യാപ്റ്റൻ മില്ലെ’റുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകൻ അരുണ്‍ മതേശ്വരൻ. കലക്കാട് മുണ്ടത്തുറൈ ടൈഗര്‍ റിസര്‍വില്‍ അല്ല ‘ക്യാപ്റ്റൻ മില്ലെര്‍’ ചിത്രീകരിച്ചത് എന്ന് അരുണ്‍ മതേശ്വരൻ വ്യക്തമാക്കി. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ചിത്രീകരിച്ചതെന്നും അനുവാദം വാങ്ങിച്ചിരുന്നുവെന്നും അരുണ്‍ വ്യകത്മാക്കി.
ഹൈ ബീം ലൈറ്റുകൾ വന്യജീവികളെ ബാധിക്കുന്നതിനെക്കുറിച്ച് പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
വന്യമൃഗങ്ങൾക്ക് പ്രശ്നമുണ്ടാക്കുന്ന തരത്തിൽ സിനിമയുടെ ചിത്രീകരണം നടത്തുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിത്രീകരണം വിചാരിച്ചതു പോലെ പുരോഗമിക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങള്‍ അധികൃതരുമായി പ്രൊഡക്ഷൻ ടീം സംസാരിച്ചിട്ടുണ്ടെന്നുമായിരുന്നു സംവിധായകന്റെ പ്രതികരണം. എന്നാൽ എവിടെയാണ് ചിത്രം ചിതീകരിക്കുന്നത് എന്ന വിവരം സംവിധായകൻ പുറത്തുവിട്ടിട്ടില്ല.
‘ക്യാപ്റ്റൻ മില്ലെര്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും അരുണ്‍ മതേശ്വരൻ തന്നെയാണ്. ചിത്രത്തിന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വാത്തിയാണ് ധനുഷ് നായകനായി ഒടുവില്‍ എത്തിയ ചിത്രം . വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥാകൃത്തും വെങ്കി അറ്റ്ലൂരിയാണ്. മലയാളി താരം സംയുക്തയാണ് ചിത്രത്തിലെ നായിക.