എസ് സി-എസ് ടി സംവിധായകര്‍ക്കായുള്ള പദ്ധതിയിലെ
കെഎസ്എഫ്ഡിസിയുടെ ആദ്യ സിനിമയ്ക്ക് തുടക്കം; വി.എസ്.സനോജിന്‍റെ ‘അരിക്’ മന്ത്രി കെ.രാധാകൃഷ്ണന്‍ സിച്ച് ഓണ്‍ ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ‘പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സംവിധായകരുടെ സിനിമ’ പദ്ധതിയില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി) നിര്‍മ്മിക്കുന്ന ആദ്യ ചിത്രമായ ‘അരികി’ന് തുടക്കമായി. തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കവിഭാഗക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ സിനിമയുടെ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു.

Advertisements


സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു എന്നിവരുടെ സാന്നിധ്യത്തില്‍ നടി ധന്യ അനന്യ ചിത്രത്തിന് ക്ലാപ്പ് ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ വി.എസ്.സനോജ് ണ് ‘അരിക്’ സംവിധാനം ചെയ്യുന്നത്.

സിനിമാ ലോകത്തിനൊപ്പം സമൂഹമാകെ ചര്‍ച്ചചെയ്യുന്നതായി പദ്ധതി മാറണമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ ജനതയെ എല്ലാ മേഖലയിലും പിന്നോട്ടടിപ്പിച്ചതില്‍ സമൂഹത്തിന് പങ്കുണ്ട്. ഇവരെ മുഖ്യധാരയിലേക്കെത്തിക്കാനുള്ള ഉത്തരവാദിത്വത്തില്‍ സര്‍ക്കാരിനൊപ്പം സമൂഹവും പങ്കുചേരണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ സാമ്പത്തികപിന്തുണ ലഭിക്കുന്നില്ല. അവരുടെ സിനിമ നിര്‍മ്മിക്കുന്നതിലൂടെ സര്‍ക്കാര്‍ സാധ്യമാക്കുന്നത് അതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പദ്ധതിയുടെ ഭാഗമായി ഓരോ വര്‍ഷവും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന രണ്ട് വീതം പുരുഷ, വനിതാ സംവിധായകരെ തെരഞ്ഞെടുക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ കാരണമാണ് കഴിവുണ്ടായിട്ടും പല കലാകാരന്‍മാര്‍ക്കും മുന്നോട്ടു വരാനാകാത്തത്. ഇതിന് മാറ്റം വരുത്തണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്കരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിനാകെ മാതൃകയായ നൂതനമായ പദ്ധതിയാണിതെന്നും പട്ടികജാതി, പട്ടികവര്‍ഗ ജനതയുടെ മുഖ്യധാരാ പ്രവേശനത്തിന് ഇത് അവസരമൊരുക്കുമെന്നും ചടങ്ങിന് അധ്യക്ഷത വഹിച്ച മന്ത്രി ആന്‍റണി രാജു പറഞ്ഞു. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുള്ള അഡ്വാന്‍സ് വിതരണവും മന്ത്രി നിര്‍വ്വഹിച്ചു.

സിനിമയെ സംബന്ധിച്ച് ചരിത്ര മുഹൂര്‍ത്തമാണിതെന്നും ഈ പദ്ധതി ചരിത്രത്തിലിടം നേടുമെന്നും കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍ പറഞ്ഞു.

പദ്ധതിയുടെ റിപ്പോര്‍ട്ട് കെഎസ്എഫ്ഡിസി എം.ഡി. എന്‍.മായ ഐഎഫ്എസ് അവതരിപ്പിച്ചു. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ ഐഎഎസ്., സംവിധായകന്‍ ഡോ.ബിജു, കെഎസ്എഫ്ഡിസി ബോര്‍ഡ് മെമ്പര്‍ ഭാഗ്യലക്ഷ്മി എന്നിവര്‍ സംബന്ധിച്ചു.

2020-21 സാമ്പത്തിക വര്‍ഷത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ‘പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സംവിധായകരുടെ സിനിമ’ പദ്ധതി ആവിഷ്കരിച്ചത്. ഇതില്‍ ലഭിച്ച 79 എന്‍ട്രികളില്‍ ഒന്നാം സ്ഥാനത്ത് എത്തിയാണ് വി.എസ്.സനോജിന്‍റെ അരിക് നിര്‍മ്മാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു ചിത്രമായ അരുണ്‍ ജെ.മോഹന്‍റെ ‘പിരതി’യുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

Hot Topics

Related Articles