സംവിധായകൻ ശങ്കറിന്റെ മകള്‍ ഐശ്വര്യ വീണ്ടും വിവാഹിതയാകുന്നു ; വരൻ ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍

ന്യൂസ് ഡെസ്ക് : പ്രശസ്ത തമിഴ് സംവിധായകൻ ഷങ്കറിന്റെ മൂത്തമകള്‍ ഐശ്വര്യ വിവാഹിതയാവുന്നു. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായ തരുണ്‍ കാർത്തിക്കാണ് വരൻ.ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞതായി ഐശ്വര്യയുടെ സഹോദരിയും നടിയുമായ അദിതി ശങ്കറാണ് അറിയിച്ചത്. വധൂവരന്മാരുടെ ചിത്രങ്ങള്‍ അദിതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisements

ഐശ്വര്യ, അദിതി, അർജിത് എന്നിങ്ങനെ മൂന്നുമക്കളാണ് ശങ്കറിന്. ഐശ്വര്യയും അദിതിയും ഡോക്ടർമാരാണ്. അദിതി മാത്രമാണ് സിനിമയിലേക്ക് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021 ജൂണില്‍ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായി ഐശ്വര്യയുടെ വിവാഹംകഴിഞ്ഞിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉള്‍പ്പടെയുള്ളവർ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയിരുന്നു. 

അത്യാഡംബരത്തോടെ മഹാബലിപുരത്തായിരുന്നു വിവാഹം നടന്നത്. എന്നാല്‍ പോക്സോ കേസില്‍ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതോടെ ഇവർ വിവാഹമോചിതരായി. രോഹിത് ആരോപണവിധേയനായതിനു പിന്നാലെ സംവിധായകൻ ശങ്കർ ഇവർക്കായി ഒരുക്കിയ വമ്പൻ വിവാഹ റിസപ്ഷൻ പിൻവലിച്ചിരുന്നു. ഇരുവരുടെയും വിവാഹ ജീവിതത്തിന് രണ്ടു മാസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു.

രജനികാന്ത് നായകനായ 2.0യ്ക്കു ശേഷം ഷങ്കറിന്റെ സംവിധാനത്തില്‍ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇന്ത്യൻ 2, രാം ചരണ്‍ തേജ നായകനാവുന്ന ഗെയിം ചെയ്ഞ്ചർ എന്നിവയാണ് സംവിധായകന്റേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ ഗെയിം ചെയ്ഞ്ചർ നീളുന്നതിന്റെ കാരണം ശങ്കറിൻറെ മകളുടെ ജീവിതത്തിലെ പ്രശ്നങ്ങളാണ് എന്ന് കോളിവുഡില്‍ സംസാരവും ഉയർന്നിരുന്നു.

കാർത്തി നായകനായ ‘വിരുമൻ’ എന്ന ചിത്രത്തില്‍ നായികയായാണ് അദിതി സിനിമയില്‍ ശ്രദ്ധേയയാകുന്നത്. വിരുമനുശേഷം ശിവകാർത്തികേയൻ നായകനായ മാവീരനിലും അവർ നായികയായെത്തി. മികച്ച ഗായികകൂടിയാണ് അദിതി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.