ഹിറ്റ്മേക്കർ ഇനി ജ്വലിക്കുന്ന ഓർമ്മ…സിദ്ദിഖിന് വിട നൽകി ജന്മനാട്…

കൊച്ചി: മലയാളത്തിന്റെ ചിരിയുടെ ഗോഡ്ഫാദറിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി പ്രിയപ്പെട്ടവർ. ഇന്നലെ അന്തരിച്ച സംവിധായകൻ സിദ്ധിഖിന്റെ മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Advertisements

വീട്ടിൽ വച്ച് പൊലീസ് ബഹുമതി നൽകി. തുടർന്ന് വിലാപയാത്രയായി എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലേക്ക് നീങ്ങി. പള്ളിയിൽ ഔദ്യോഗിക ബഹുമതി നൽകിയ ശേഷം നിസ്കാര ചടങ്ങുകൾക്ക് പിന്നാലെ ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് രാവിലെ എട്ടരയോടെയാണ് പളളിക്കരയിലെ വീട്ടിൽ നിന്ന് മൃതദേഹം വിലാപയാത്രയായി എറണാകുളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. തങ്ങളുടെ പ്രിയപ്പെട്ട ഗുരുവിനെ, സുഹൃത്തിനെ കാണാൻ പ്രിയപ്പെട്ടവർ ഇവിടേക്ക് ഒഴുകി എത്തി.
ചേതനയറ്റ പ്രിയ സുഹൃത്തിനെക്കണ്ട്  നടനും സംവിധായകനുമായ ലാൽ വിങ്ങിപ്പൊട്ടി. കാവലായി അദ്ദേഹത്തിനൊപ്പം ലാലും കൂട്ട് ചേർന്നു. പ്രിയപ്പെട്ടവർ ഓരോരുത്തരും എത്തുമ്പോഴും ഓരോ തവണയും ലാലും പൊട്ടിക്കരഞ്ഞു.

മമ്മൂട്ടി, സായികുമാർ, ജഗദീഷ്, കമൽ, ബി ഉണ്ണികൃഷ്ണൻ തുടങ്ങി താരങ്ങളും സംവിധായകരുമടക്കം സിനിമാ മേഖല ഒന്നാകെ യാത്രാമൊഴി ചൊല്ലി. പുല്ലേപ്പടിയിലെ വീട്ടിൽ നിന്ന് കൊച്ചിൻ കലഭവനിലൂടെ സിനിമയിലെത്തിയ സിദ്ധിഖിനെ നഗരപൗരാവലിയും ചലച്ചിത്രപ്രേമികളും  അവസാനമായി ഒരുനോക്കുകണ്ടു.

പതിനൊന്നരയോടെ മൃതദേഹം പളളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ചലച്ചിത്ര പ്രവർത്തകരും നാട്ടുകാരും അവിടെയും  അന്ത്യാഞ്ജലി അർപ്പിച്ചു. നാലരയോടെയാണ് ശേഷമാണ് മൃതദേഹം വിലാപയാത്രയായി എറണാകുളം സെൻട്രൽ ജുമാമസ്ജിദിലേക്ക് കൊണ്ടുവന്നത്, തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതി. പിന്നാലെ  ഖബറിസ്ഥാനിൽ സംസ്കാരം. മലയാളികൾക്ക് എക്കാലവും ഓർത്തിരിക്കാൻ പറ്റുന്ന രീതിയിൽ ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച് സിദ്ദിഖ് യാത്രയായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.