തിരുവനന്തപുരം : ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലങ്ങുവെക്കുന്ന കേന്ദ്ര സര്‍ക്കാരിനെയും കേന്ദ്ര അന്വേഷണ ഏജൻസികളെയും രൂക്ഷമായി വിമര്‍ശിച്ച് സംവിധായകൻ ടി വി ചന്ദ്രൻ.ഗുജറാത്ത് കലാപത്തെക്കുറിച്ച് രാകേഷ് ശര്‍മ്മയ്ക്ക് ഡോക്യുമെന്ററി നിര്‍മ്മിക്കാനായത് അന്ന് ഇ ഡി ഭരണം ഇല്ലാത്തത് കൊണ്ടായിരുന്നുവെന്നും ടിവി ചന്ദ്രൻ തുറന്നടിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭരിക്കുന്ന രാജ്യത്തിലാണ് നാമുള്ളതെന്നും ഇവരെ ഭയന്ന് ജീവിക്കേണ്ട സ്ഥിതിയാണെന്നും ടിവി ചന്ദ്രൻ .
മുൻപ് ആരെയും ഭയക്കാതെ ഡോക്യുമെന്ററി ഫിലിം നിര്‍മ്മിക്കാൻ സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമ നിര്‍മ്മിക്കുന്നവര്‍ ഇ ഡിയെ ഭയക്കേണ്ട സ്ഥിതിയാണ്. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജെ.സി ഡാനിയേല്‍ പുരസ്കാരം ഇത്തവണ നേടിയ സംവിധായകനാണ് ടിവി ചന്ദ്രൻ പറഞ്ഞു.