കോട്ടയം: ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരപ്പൻ കോളേജിന്റെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക് നവംബർ 5 ശനിയാഴ്ച രാവിലെ 9 മണിമുതൽ “ദിശ 2022” എന്ന പേരിൽ ജോബ് ഫെയർ നടത്തുന്നു.
കെപിഓ, ബിപിഓ, ഐ റ്റി, എഫ്എംസിജി, ബാങ്കിങ്, നോൺ-ബാങ്കിങ് ,ഓട്ടോമൊബൈൽസ് ടെക്നിക്കൽ – നോൺ ടെക്നിക്കൽ, ഹോസ്പിറ്റൽസ്, മേഖലകളിലെ 2000 ത്തോളം ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. സ്വകാര്യ മേഖലയിലെ ജോലി അന്വേഷിക്കുന്ന 18 നും 50 നും ഇടയിൽ പ്രായമുള്ള എസ് എസ് എൽ സി മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള യുവതി യുവാക്കൾക്ക് ഈ ജോബ് ഫെയറിൽ പങ്കെടുക്കാം രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
⭕രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.
⭕ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്കും ഈ ജോബ് ഫെയറിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
⭕എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് 5 കമ്പനികളുടെയും, രജിസ്റ്റർ ചെയ്യാത്തവർക്ക് 3 കമ്പനികളുടെ അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്, ആയതിനാൽ 5/3 റെസ്യൂമേ സർട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് കോപ്പി എന്നിവ കയ്യിൽ കരുതേണ്ടതാണ്.
⭕ഇൻറർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
⭕ജോബ് ഫെസ്റ്റിൽ എത്തുന്ന ഉദ്യോഗാർത്ഥികൾ
രജിസ്ട്രേഷൻ കൗണ്ടറിൽ നിന്ന് രെജിസ്ട്രേഷൻ ഫോം, റിക്വയർമെന്റ് ഷീറ്റ് കൈപ്പറ്റിയതിനുശേഷം യോഗ്യതയ്ക്ക് അനുയോജ്യമായ 5/3 കമ്പനികളുടെ പേര് രജിസ്ട്രേഷൻ ഫോമിൽ എഴുതുക ശേഷം
ഫോമിലുള്ള സീരിയൽ
നമ്പറിന്റെ അടിസ്ഥാനത്തിലായിരിക്കും ഇൻറർവ്യൂ വിൽ അറ്റൻഡ് ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുക.
⭕സഹായത്തിന് ഹെൽപ്പ് ഡെസ്കിന്റെ സേവനം ഉണ്ടായിരിക്കുന്നതാണ്.