തിരുവനന്തപുരം : എല്ലാ ഭിന്നശേഷി വിദ്യാർത്ഥികൾക്കും 25% ഗ്രേസ് മാര്‍ക്ക് അനുവദിക്കുമെന്ന് മന്ത്രി വി ശിവൻ കുട്ടി . ശ്രവണ വൈകല്യമുള്ളവര്‍, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നീ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് എസ്‌എസ്‌എല്‍സി പരീക്ഷ വിജയിക്കുന്നതിന് വേണ്ടി മാത്രം ഓരോ വിഷയത്തിനും നല്‍കുന്ന 25% ഗ്രേസ് മാര്‍ക്ക് ഇതര ഭിന്നശേഷി വിഭാഗക്കാര്‍ക്കും അനുവദിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന എല്ലാ കുട്ടികള്‍ക്കും ഒരു വിവേചനവും കൂടാതെ ആര്‍.പി.ഡബ്ല്യു.ഡി ആക്‌ട് 2016 ന്റെ അന്തസത്ത ഉള്‍ക്കൊണ്ട് ഗ്രേസ് മാര്‍ക്ക് അനുവദിക്കാനാണ് തീരുമാനം. 21 തരം വൈകല്യങ്ങള്‍ ഉള്ളവര്‍ക്കാണ് ഗ്രേസ് മാര്‍ക്ക് അനുവദിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണ് ഇതെന്ന് മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ നിരവധികാലമായി നിലനിന്ന ആവശ്യമാണ് അംഗീകരിക്കപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.