കോട്ടയം : കൗമാര പ്രായം മുതൽ തന്നെ നാണം കൂടാതെ പെൺകുട്ടികൾ മുഖ്യധാരയിലെത്തി രാഷട്ര സേവനത്തിന് ഉദാത്ത മാതൃകകളാകണമെന്ന് ജില്ലാ കളക്ടർ വി.വിഗ്നേശ്വരി. വിജയപുരം ഗ്രാമ പഞ്ചായത്തിലെ കൗമാരക്കാരായ പെൺകുട്ടികൾക്ക് സൗജന്യമായി മെൻസ്ട്രുവൽ കപ്പ് വിതരണം കളക്ടർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി.റ്റി.സോമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് രജനി സന്തോഷ്, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ ലിബി ജോസ് ഫിലിപ്പ് ,വികസന സമിതി ചെയർമാൻ മിഥുൻ ജി തോമസ്, ക്ഷേമകാര്യ സമിതി ചെയർമാൻ ജസി ജോൺ, പി.റ്റി.ബിജു, മെഡിക്കൽ ഓഫീസർ ഡോ. വിനു പ്രസാദ് , സെക്രട്ടി അനീഷ് എസ് എന്നിവർ പ്രസംഗിച്ചു. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.