ഡോറിൽ നിന്ന് യാത്ര ചെയ്ത വിദ്യാർത്ഥികളെ ശകാരിച്ചതിന് ബസ് ജീവനക്കാരന് ക്രൂര മർദ്ദനം

കുമരകം : വാതിലിൽ തൂങ്ങി നിന്ന് യാത്ര ചെയ്ത വിദ്യാർത്ഥികളോട് അകത്തേക്ക് കയറി നിൽക്കാൻ പറഞ്ഞ ബസ് ജീവനക്കാരന് നാട്ടുകാരുടെ ക്രൂര മർദ്ദനം. കുമരകം ചേർത്തല റൂട്ടിൽ ചീപ്പുങ്കലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ചേർത്തലയിൽ നിന്നും കുമരകത്തേക്ക് വരും വഴി കാർത്തികേയൻ എന്ന ബസ് ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ചയാണ് മർദ്ദനത്തിന് ആസ്പദമായ സംഭവം നടന്നത് എന്ന് പറയുന്നു. ബസ്സിന്റെ വാതിലിൽ തൂങ്ങികിടന്ന് യാത്ര ചെയ്താൽ നാളെ മുതൽ ഇവിടെ ബസ് നിർത്തില്ല എന്ന് കണ്ടക്ടർ പറഞ്ഞത് ചോദ്യം ചെയ്യാൻ തിങ്കളാഴ്ചയെത്തിയ നാട്ടുകാരാണ് മർദ്ദനം നടത്തിയത്.
മർദ്ദനത്തിൽ പരിക്കേറ്റ ജീവനക്കാരെ കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ചു. സർവീസ് മുടങ്ങി ഉണ്ടായ നഷ്ടത്തിന് പരിഹാരം കണ്ടെത്തണമെന്നും അകാരണമായി ജീവനക്കാരെ മദിച്ചവർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബസ് ഉടമ കോട്ടയം വെസ്റ്റ് പോലീസിന് പരാതി നൽകി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.