രോഗികളെ നോക്കാൻ ‘കിക്ക്’ കിട്ടാൻ എം.ഡി.എം.എ! വീര്യം കൂടിയ ലഹരി മരുന്നുമായി തൃശൂരിൽ ഹൗസ് സർജൻ അറസ്റ്റിൽ; അറസ്റ്റിലായത് മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ

തൃശൂർ: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി തൃശ്ശൂരിൽ ഡോക്ടർ പൊലീസ് പിടിയിൽ. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജനും കോഴിക്കോട് സ്വദേശിയുമായ അക്വിൽ മുഹമ്മദ് ഹുസൈനാണ് പൊലീസിന്റെ പിടിയിലായത്.

Advertisements

ഷാഡോ പൊലീസും മെഡിക്കൽ കോളേജ് പൊലീസും നടത്തിയ പരിശോധനയിലാണ് മെഡിക്കൽ കോളേജ് പരിസരത്തെ ഒരു സ്വകാര്യ ഹോസ്റ്റലിൽനിന്ന് എം.ഡി.എം.എയും ഹാഷിഷ് ഓയിലും പിടികൂടിയത്.
2.4 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ബെംഗളൂരുവിൽനിന്നാണ് ഇത് എത്തിച്ചതെന്നാണ് വിവരം.

Hot Topics

Related Articles