കോഴിക്കോട്: 17 നുള്ള മെഡിക്കൽ സമരത്തിന് കെ ജി എം സി ടി യുടെ പിന്തുണ. കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ കാർഡിയോളജി ഡോക്ടറെ സ്കാൻ റിപ്പോർട്ട് വൈകി എന്നാരോപിച്ച് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു ഐഎംഎ ഇ മാസം 17-ന് നടത്തുന്ന മെഡിക്കൽ സമരത്തിനു പൂര്‍ണ്ണപിന്തുണ നല്‍കി സഹകരിക്കുവാന്‍ കെജിഎംസിറ്റിഎ സംസ്ഥാനസമിതി യോഗത്തില്‍ തീരുമാനിച്ചു.
ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതും , അതിക്രമങ്ങളില്‍ അധികാരികളും പോലീസും സ്വീകരിക്കുന്ന നിസംഗതയേയും സംഘടന ശക്തമായി അപലപിച്ചു. മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സർക്കാർ ആശുപത്രികളില്‍ ഉണ്ടായ അതിക്രമങ്ങള്‍ക്കെതിരെ വ്യക്തമായ നടപടികളോ, അതിക്രമങ്ങള്‍ തടയുന്നതിനുള്ള നടപടികളോ അധികാരികളുടെ ഭാഗത്തു നിന്നും ഇതുവരെയും ഉണ്ടായിട്ടില്ല. അതിനാല്‍ ഐഎംഎക്കു പിന്തുണ നല്‍കി പ്രതിഷേധപരിപാടികളുമായി മുന്നോട്ടു പോകാന്‍ സംഘടന നിര്‍ബന്ധിതമായിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
17ാം തീയതി, ഒപിയും അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും മെഡിക്കൽ കോളേജുകളിൽ നടത്തുകയില്ല. അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 17ാം തീയതി അടിയന്തിര ചികില്‍സ ക്ക് അല്ലാതെ പൊതുജനങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ വരുന്നത് ഒഴിവാക്കണമെന്നും കെ ജി എം സി ടി എ അഭ്യർത്ഥിച്ചു . ഡോക്ടർമാർക്ക് സമാധാനപരമായി ജോലിചെയ്യുവാനുള്ള സാഹചര്യം ഉണ്ടാകേണ്ടത് രോഗികൾക്കും പരമപ്രധാനമാണ്. പ്രതിഷേധപരിപാടികള്‍ക്ക് പൊതുജനങ്ങളുടെ പിന്തുണയും സംഘടന അഭ്യർത്ഥിച്ചു.