കൊച്ചി : വയനാട് നല്ലൂര്‍നാട് സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവന്‍ സാറാ മാത്യുവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീജ് അലിയുടെയും നൃത്തം സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നു. കടുവ സിനിമയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്നു തുടങ്ങുന്ന വരികള്‍ക്കൊപ്പമാണ് ഇവര്‍ ഡന്‍സ് ചെയ്തത്.
പീച്ചങ്കോട് ടര്‍ഫിലാണ് ഡാന്‍സ് ഷൂട്ട് ചെയ്തത്. ആശുപത്രിയിലെ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരായ കെ.സി. ലതേഷും റുബീന കമറുമാണ് ക്യാമറ. ഇപ്പോഴിതാ, ഡോക്ടര്‍മാരുടെ പാലാപ്പിള്ളി തിരുപ്പള്ളി നൃത്ത വീഡിയോ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ഇരുവരും മികച്ച ഡോക്ടര്‍മാരാണ്. മികച്ച ഡാന്‍സര്‍മാരുമാമെന്നും മന്ത്രി കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ വയനാട് നല്ലൂര്‍നാട് സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവന്‍ സാറാ മാത്യുവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീജ് അലിയും ‘പാലാപ്പള്ളി തിരുപ്പള്ളി…’ എന്ന പാട്ടിന് നൃത്തച്ചുവടുകള്‍ വച്ചപ്പോള്‍…
ട്രൈബല്‍ ജന വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഏറെ ആശ്വാസമാണ് നല്ലൂര്‍നാട് കാന്‍സര്‍ ചികിത്സാ കേന്ദ്രം. സംസ്ഥാനത്ത് തന്നെ ഏറ്റവും നന്നായി ഒ.പി. കീമോതെറാപ്പി നല്കുന്ന ആശുപത്രികളില്‍ ഒന്നാണിത്. ഏതാനും മാസങ്ങള്‍ക്കു മുമ്ബ് ആശുപത്രി സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയിരുന്നു.
ഈ മാസം തന്നെ ഇവിടെ കിടത്തി ചികിത്സ ആരംഭിക്കും. ആയിരക്കണക്കിന് രോഗികള്‍ക്ക് മികച്ച സേവനമാണ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ടീം നല്‍കുന്നത്. ഇരുവരും മികച്ച ഡോക്ടര്‍മാരാണ്. മികച്ച ഡാന്‍സര്‍മാരും…’ എന്ന് കുറിച്ച് കൊണ്ടാണ് ആരോഗ്യമന്ത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡോക്ടര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്. ഡോക്ടര്‍മാരുടെ ഡാന്‍സ് വീഡിയോ രോഗികളടക്കമുള്ളവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഡോക്ടര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്.