വര്‍ഷങ്ങളുടെ കഠിനാധ്വാനം ആവശ്യമായ യു.പി.എസ്.സി പരീക്ഷയില്‍ മികച്ച വിജയം നേടുക എന്നത് ഒരുപാടുപേരുടെ എക്കാലത്തെയും സ്വപ്നമാണ്.ആ സ്വപ്ന പദവി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നേടി, പിന്നീട് അത് വേണ്ടെന്നു വെച്ച ഒരു വനിതയുണ്ട്. മറ്റാരുമല്ല 2015 ബാച്ചിലെ ഐ.എ.എസ് ഓഫിസറാണ് ഡോ. തനു ജെയിനിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. സിവില്‍ സര്‍വ്വീസ് സ്വപ്നങ്ങളുമായി നടക്കുന്ന ഇന്ത്യയിലെ ചെറുപ്പത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന വ്യക്തിയായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഡോ. തനു ജയിന്‍. ഇവരുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ദിവസവും കണ്ടു വരുന്നത്. ഡല്‍ഹിയില്‍ ജനിച്ച തനു ജെയിന്‍ കെയിംബ്രിഡ്ജ് സ്‌കൂളിലാണ് തന്റെ സ്‌കൂള്‍ പഠന കാലം പൂര്‍ത്തിയാക്കിയത്. അതിനു ശേഷം സുഭാര്‍തി മെഡിക്കല്‍ കോളജില്‍ നിന്ന് ബി.ഡി.എസില്‍ മികച്ച വിജയം നേടി പാസ് ആയി, തനു തന്റെ പഠനകാലത്ത് തന്നെ സിവില്‍ സര്‍വീസിന് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. തന്റെ കഠിന പരിശ്രമങ്ങളുടെ ഫലമായിരുന്നു പിന്നീട് അങ്ങോട്ടുള്ള തനുവിന്റെ ജീവിതത്തിലെ നേട്ടങ്ങള്‍. ആദ്യ ചാന്‍സില്‍ തന്നെ സിവില്‍ സര്‍വീസ് പ്രിലിംസ് എന്ന കടമ്ബ കടന്ന തനുവിന് പക്ഷെ ആദ്യ ശ്രമത്തില്‍ മെയിന്‍സ് നഷ്ടമായി. എങ്കിലും ആണുവിട പോലും പതറാതെ 2014 ല്‍ തന്റെ മൂന്നാമത്തെ ശ്രമത്തില്‍ 648-ാം റാങ്ക് നേടി ,2015 ല്‍ ഐ.എ.എസ് എന്ന സ്വപ്നം കയ്യെത്തിപിടിക്കുകയായിരുന്നു തനു.
സിവില്‍ സര്‍വീസ് നേടിയ ശേഷവും തനു മോട്ടിവേഷനല്‍ സ്പീക്കര്‍, പുസ്തക രചന, സാമൂഹിക പ്രവര്‍ത്തനം എന്നീ രംഗങ്ങളിലും സജീവമായി. ഡോ. തനുവിന്റെ അര്‍പ്പണബോധവും, ബുദ്ധിശക്തിയും, അനുകമ്ബയും അവര്‍ക്ക് വളരെയധികം ബഹുമാനവും അംഗീകാരവും സമൂഹത്തില്‍ നേടിക്കൊടുത്തു. ഇന്‍സ്റ്റഗ്രാമില്‍ 96,000ലേറെ ഫോളോവേഴ്‌സാണ് തനുവിനുള്ളത്. ഇത്തരത്തില്‍ ജീവിതം മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് തനു കഠിനമായ ആ തീരുമാനമെടുത്തത്. ജോലി രാജിവെച്ച് അധ്യാപനത്തിലേക്ക് തിരിയുക എന്നതായിരുന്നു ആ തീരുമാനം. ഏഴര വര്‍ഷം നീണ്ടുനിന്ന ഐ.എ.എസ് ഓഫീസര്‍ സേവനത്തിനു ശേഷമായിരുന്നു, അധ്യാപനമാണ് തന്റെ ഇനിയുള്ള പ്രൊഫെഷന്‍ എന്ന് തനു തീരുമാനിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്റെ തീരുമാനത്തില്‍ പലരും നെറ്റിചുളിച്ചപ്പോള്‍ താനുവിന് പറയാന്‍ വ്യക്തമായ മറുപടിയുണ്ടായിരുന്നു. ‘ഐ.എ.എസ് എന്ന എന്റെ സ്വപ്നം പൂവണിഞ്ഞു. ആ മേഖലയില്‍ ഏഴരവര്‍ഷം ജോലി ചെയ്യുകയുമുണ്ടായി. യു.പി.എസ്.സി കടമ്ബ കടക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് എനിക്കറിയാം. ഒരുപാട് അവസരങ്ങളുടെ കലവറ തന്നെ ഇന്ന് നമുക്ക് മുന്നിലുണ്ട്. എന്റെ ഭര്‍ത്താവും സിവില്‍ സര്‍വീസിലാണ്. അതിനാല്‍ റിസ്‌ക് ഏറ്റെടുത്ത് ജീവിതത്തില്‍ പുതിയ അധ്യായം തുടങ്ങാന്‍ തീരുമാനിച്ചു.’. ഇതായിരുന്നു തനുവിന് തന്റെ തീരുമാനത്തെ ഉറ്റുനോക്കുന്ന സമൂഹത്തോട് പറയാനുണ്ടായിരുന്നത്. ഇതോടൊപ്പം തന്നെ തനു ഡല്‍ഹിയില്‍ തതസ് എന്ന പേരില്‍ ഒരു ഐഎഎസ് കോച്ചിംഗ് സെന്റര്‍ ആരംഭിക്കുകയുണ്ടായി, അതിനു ശേഷമാണ് തനു ജെയിന്‍ ഐഎഎസ് ഓഫീസര്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ അധ്യാപികയായത്.
തന്റെ തീരുമാനത്തിന് പിന്നിലെ കാരണവും അവര്‍ വ്യക്തമാക്കിയിരുന്നു. യുപിഎസ്സി തയ്യാറെടുപ്പിനിടെ താന്‍ ഒരുപാട് ബുദ്ധിമുട്ടിയെന്നും, . തന്റെ ജോലി വളരെ നന്നായി മുന്നോട്ട് പോയിക്കൊണ്ടിരുന്നുവെന്നും , ഏഴര വര്‍ഷമായി ജോലി ചെയ്തു, എന്നാല്‍ യുപിഎസ്സി തയ്യാറെടുപ്പില്‍ പ്രശ്നങ്ങള്‍ കണ്ടു,അപ്പോഴും തന്നെയായിരുന്നു തയാറെടുപ്പുകള്‍ നടത്തിയിരുന്നതെന്നും , അതിനാല്‍ തയ്യാറെടുപ്പിനിടെ ഉദ്യോഗാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ട് അറിയാമെന്നും ,അതിനാലാണ് താന്‍ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്നുമായിരുന്നു തനുവിന്റെ മറുപടി. ‘ജീവിതം പലപ്പോഴും നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാനും മെച്ചപ്പെടുത്താനുമുള്ള അവസരങ്ങള്‍ നല്‍കുന്നു. ഭര്‍ത്താവ് സിവില്‍ സര്‍വീസിലാണ്. അതിനാല്‍ തനിക്ക് ഈ അവസരം ലഭിച്ചുവെന്നും ,അതുകൊണ്ടുതന്നെ ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ റിസ്‌ക് എടുക്കാമെന്ന് തീരുമാനിച്ചുവെന്നും തനു കൂട്ടിച്ചേര്‍ത്തു .