അടൂർ പറക്കോട് മെഡിക്കൽ സെൻറർ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തി, ഡോക്ടറെ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ യുവാവ് കാപ്പ കേസിലും പ്രതി.
നെടുമൺ, മുതിരവിള പുത്തൻവീട്ടിൽ വിഷ്ണു വിജയൻ(28) ആണ് അടൂർ പോലീസിന്റെ പിടിയിലായത്. കാൽമുട്ടിനേറ്റ പരിക്ക് ഡ്രസ്സ് ചെയ്യാൻ ആശുപത്രിയിൽ എത്തിയ വിഷ്ണുവിനോട് ഡോക്ടർ ഒബ്സർവേഷൻ റൂമിൽ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ പ്രതി ഡോക്ടറെ അസഭ്യം പറയുകയും, ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. കൂടാതെ മറ്റൊരു രോഗിയുമായി എത്തിയ ആൾക്ക് നേരെ കുരുമുളക് സ്പ്രേ ചെയ്യുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ഡോക്ടർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഓടിച്ചിട്ട് പ്രതിയെ പിടികൂടി. പിടികൂടിയപ്പോഴാണ് ഇയാൾ കാപ്പ കേസിലെ പ്രതിയാണെന്ന് മനസ്സിലാക്കിയത്.
കാപ്പ കേസിലും, ഡോക്ടറെ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തിയതിനും ആയി രണ്ട് കേസുകൾ പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തു.