സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും; മെഡിക്കല്‍ കോളേജ് ഒ.പികളും പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം : കൊല്‍ക്കത്തയിൽ യുവവനിതാ ഡോക്ടർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് നാളെ ഡോക്ടര്‍മാർ പണിമുടക്കും. ശനിയാഴ്ച രാവിലെ ആറ് മുതല്‍ ഞായറാഴ്ച രാവിലെ ആറ് മണിവരെയാണ് പണിമുടക്ക്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ഒപി ഡോക്ടര്‍മാർ ഒ.പി ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

Advertisements

തിരുവനന്തപുരം റീജ്യണല്‍ ക്യാൻസർ സെന്ററിലെ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ഡെന്റല്‍ കോളേജ് ആശുപത്രികളിലും ഒ.പി സേവനം ഉണ്ടാകില്ല. അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തില്‍ കേരളത്തിലെ സർക്കാർ മെഡിക്കല്‍ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Hot Topics

Related Articles