കോട്ടയം : തെരുവു നായ്ക്കളുടെ ശല്യം മൂലം കോഴി വളർത്തൽ കർഷകർ വലിയ പ്രതിസന്ധി നേരിടുകയാണ് എന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. വലിയ കോഴിഫാമുകളു൦ വീടുകളിൽ ചെറിയ തോതിൽ വളർത്തുന്നവരു൦ ഒരുപോലെ ബുദ്ധിമുട്ട് നേരിടുകയാണ്.
സർക്കാർ പരിശോധന കർശനമാക്കിയതോടെ മാലിന്യം വഴിയിൽ തള്ളുന്നത് വലിയ തോതിൽ കുറഞ്ഞു. അറവുശാലകളുടെ എണ്ണം കുറഞ്ഞതും കടകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കർശന പരിശോധന തുടങ്ങിയതോടെ മാലിന്യ സ൦ഭരണം കാര്യമായി നടക്കുനുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ തെരുവു നായ്ക്കൾക്ക് ഭക്ഷണം കുറവായി തുടങ്ങി അതിനു പരിഹാരമായി അവർ കണ്ടെത്തിയത് എളുപ്പത്തിൽ കീഴടക്കി ഭക്ഷണമാക്കാവുന്ന കോഴികളെയാണ്. ഇതോടെ കോഴികൾക്ക് രക്ഷയില്ലാതായിരിക്കുകയാണ്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ കോട്ടയം ജില്ലയിൽ മാത്രം പതിനായിരത്തോ ഉം കോഴികളാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്.