നായ്ക്കളെ പേടിച്ച് മനുഷ്യൻ നെട്ടോട്ടം : നായ്ക്കളെ എങ്ങനെ നേരിടാം : ബോധവത്കരണവുമായി സർക്കാർ വകുപ്പുകൾ

കൊച്ചി : തെരുവുനായകളെ പേടിച്ച്‌ നെട്ടോട്ടമോടുകയാണ് മലയാളികള്‍. നായകളുടെ ആക്രമണത്തിനരയായി നിരവധപേര്‍ ചികിത്സയില്‍ കഴിയുന്ന ഈ സാഹചര്യത്തെ എങ്ങനെ നേരിടണമെന്നതിനെ കുറിച്ച്‌ സര്‍ക്കാരും തിരക്കിട്ട ആലോചനയിലാണ്.സംസ്ഥാനത്തെ 170 പ്രദേശങ്ങളില്‍ ആക്രമണകാരികളായ തെരുവ് നായകള്‍ ഉണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ 170 പ്രദേശങ്ങളെ മൃഗസംരക്ഷണ വകുപ്പ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. നായകളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്‌സ്പോട്ട് തെരഞ്ഞെടുത്തിരിക്കുന്നത്.

Advertisements

തെരുവുനായകളുടെ ആക്രമണം ഒഴിവാക്കുവാന്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ വിശദമാക്കി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് രംഗത്തെത്തി. നായകള്‍ ജനങ്ങളുടെ നല്ല സുഹൃത്താണെന്നും ദേഷ്യവരുമ്ബോഴും ഭയപ്പെടുമ്ബോഴുമാണ് നായകള്‍ മനുഷ്യരെ കടിക്കുന്നതെന്നും ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങളില്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നായ കടി ഒഴിവാക്കാന്‍ ആരോഗ്യകുടുംബക്ഷേമ വകുപ്പ് നിര്‍ദേശിക്കുന്ന അഞ്ച് കാര്യങ്ങള്‍

  1. ഉറങ്ങുമ്ബോഴും ആഹാരം കഴിക്കുമ്ബോഴും കുട്ടികളെ പരിപാലിക്കുമ്ബോഴും നായകളെ ശല്യപ്പെടുത്തരുത്.
  2. ദേഷ്യപ്പെട്ടിരിക്കുമ്ബോഴും ഭയന്നിരിക്കുമ്ബോഴും നായകളുടെ അടുത്തേക്ക് പോകരുത്.( നായകള്‍ ദേഷ്യപ്പെട്ടിരിക്കുമ്ബോള്‍ പല്ലുകള്‍ പുറത്തുകാണാം, ഭയന്നിരിക്കുമ്ബോള്‍ വാല്‍ കാലിനടിയിലാക്കി ഓടും).
  3. നായ അടുത്തുവരുമ്ബോള്‍ ഓടരുത്. മരം പോലെ അനങ്ങാതെ നില്‍ക്കുക, താഴെ വീഴുകയാണെങ്കില്‍ പന്തുപോലെ ഉരുണ്ട് അനങ്ങാതെ കിടക്കുക.
    4.ഉടമസ്ഥന്‍റെ അനുവാദത്തോടെ മാത്രമേ നായകളെ സ്പര്‍ശിക്കാവു.തൊടുന്നതിന് മുന്‍പായി നായകളെ മണംപിടിക്കാന്‍ അനുവദിക്കണം.
  4. പട്ടികടിയേറ്റാല്‍ ഉടന്‍ വെള്ളവും സോപ്പും ഉപയോഗിച്ച്‌ മുറിവ് കഴുകി വൃത്തിയാക്കണം.ആശുപത്രിയില്‍ എത്തി വൈദ്യസഹായം തേടുക, പ്രതിരോധ കുത്തിവെപ്പ് എടുക്കുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.