കോട്ടയം : റോഡിൽ വണ്ടിയിടിച്ച് കിടന്ന തെരുവുനായയെ രക്ഷിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർക്ക് നായയുടെ കടിയേറ്റു. പരുത്തുംപാറ വലിയ പറമ്പിൽ ജോജോ ചെറിയാനാണ് തെരുവ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
വീട്ടിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനാണ് ജോജോ ഓട്ടോറിക്ഷയിൽ പരുത്തുംപാറയിലേയ്ക്ക് പോയത്. മടങ്ങി വരുന്നതിനിടെയാണ് പരുത്തുംപറ ഓട്ടക്കാഞ്ഞിരം എസ് എൻ ഡി പിയ്ക്കു സമീപത്ത് റോഡരികിൽ തെരുവുനായയെ വണ്ടി ഇടിച്ച നിലയിൽ കണ്ടത്. ഇതേ തുടർന്ന് , ഇദേഹം ഓട്ടോറിക്ഷ നിർത്തി പുറത്തിറങ്ങി. ഇതിന് ശേഷം റോഡരികിൽ അവശനിലയിൽ കണ്ട തെരുവ് നായയുടെ സമീപം എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോഡിൽ തന്നെ കിടന്ന നായയെ അൽപം മാറ്റിക്കിടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇദേഹം ഇവിടെ എത്തിയത്. വണ്ടി ഇടിച്ച് അവശ നിലയിൽ കിടക്കുന്നത് കണ്ട നായയെ മാറ്റി കിടത്തുന്നതിനായി പതിയെ നായ്ക്കുട്ടിയുടെ സമീപത്ത് എത്തി. തുടർന്ന് , കാൽ ഉപയോഗിച്ച് നായ്ക്കുട്ടിയെ അനക്കി നോക്കി. നായയെ റോഡരികിലേയ്ക്ക് മാറ്റി കിടത്തുന്നതിനായി , റോഡിൽ ഇരുന്ന ജോജോ പതിയെ കൈ ഉപയോഗിച്ച് നായയെ പിടികൂടാൻ ശ്രമിച്ചു. ഇതിനിടെ അപ്രതീക്ഷിതമായി നായ ജോജോയുടെ കയ്യിൽ കടിക്കുകയായിരുന്നു. കടിയേറ്റ ജോജോ ഉടൻ കുതറിമാറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കയ്യിൽ കടിച്ചു പിടിച്ച് മാരകമായി മുറിവേൽപ്പിച്ച ശേഷമാണ് നായ പിന്മാറിയത്. സാരമായി പരിക്കേറ്റ ജോജോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.