വൈക്കം: വൈക്കത്ത് പേ വിഷബാധ സ്ഥിരീകരിച്ച തെരുവ് നായ കടിച്ച നായ്ക്കളെയും തെരുവുകളിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾക്കും പ്രതിരോധ കുത്തിവയ്പ്. നായ്ക്കളെ പിടികൂടി പ്രതിരോധ കുത്തി വയ്പ് എടുക്കുന്നതിന് വി.എസ്.അനീഷിന്റ നേതൃത്വത്തിൽ നാലംഗ സംഘമാണ് എത്തിയത്. ഇന്ന് വൈകുന്നേരം തോട്ടുവക്കത്തെത്തിയ സംഘം അര മണിക്കൂറിനകം 20 ഓളം തെരുവുനായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവയ്പ്പ് എടുത്തു.
കുത്തിവച്ച നായ്ക്കളുടെ ദേഹത്ത് ചായം പൂശിയശേഷമാണ് വിട്ടയച്ചത്. പേ വിഷബാധ സ്ഥിരീകരിച്ച നായ കടിച്ച നായ്ക്കളെ 28 ദിവസം പേ വിഷബാധ ലക്ഷണങ്ങളുണ്ടോയെന്ന് നിരീക്ഷിക്കും. നഗരത്തിൽ 200 ഓളം തെരുവ് നായ്ക്കളുണ്ടെന്നാണ് നഗരസഭ അധികൃതരുടെ നിഗമനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇനി ഏതാനും ദിവസങ്ങൾ കൂടി തെരുവുനായ്ക്കൾക്ക് കുത്തി വയ്പ്പു എടുക്കുന്നത് തുടരും. മൃഗസംരക്ഷണ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും ജനപ്രതിനിധികളും സംയുക്തമായാണ് നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പെടുക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.