കൊച്ചി : കോതമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ ഇരുപത് റെക്കോർഡുകളുടെ ആഘോഷവും ക്രിസ്മസ് സെലിബ്രേഷനും നടത്തി. കോച്ച് ബിജുതങ്കപ്പന്റെയും പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനുവിന്റെയും നേതൃത്വത്തിൽ വാരപ്പെട്ടി പഞ്ചായത്ത് മെമ്പർ ശ്രീകല ബിജു വിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡണ്ട് പി കെ ചന്ദ്രശേഖരൻ നായർ ഉൽഘാടനം ചെയ്തു.ക്ലബ് സെക്രട്ടറി പി കെ അൻസൽ, നീന്തൽ പരിശീലിക്കുന്ന കുട്ടികളും മാതാപിതാക്കളും ചേർന്ന് മൂവാറ്റുപുഴയാറിന്റെ തീരത്ത് കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു. 2025ൽ ക്ലബ്ബിന്റെ 25റെക്കോർഡുകൾ എന്ന ലക്ഷ്യം പൂർത്തിയാക്കുവാനുള്ള ശ്രമത്തിലാണ് ഭാരവാഹികൾ ഇപ്പോൾ.