ട്രമ്പിന്റെ മാനസിക ആരോഗ്യം തകരാറിൽ; തന്റെ മാനസിക ശാരീരിക ആരോഗ്യ നില അടങ്ങിയ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ട് കമല ഹാരിസ്

ന്യൂയോർക്ക്: കമലാ ഹാരിസ് ശനിയാഴ്ച തന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്തുവിട്ടു. നവംബറിൽ വോട്ടർമാർ അവരെ തിരഞ്ഞെടുക്കുകയാണെങ്കിൽ, പ്രസിഡന്റ് സ്ഥാനത്തിന്റെ ചുമതലകൾ വിജയകരമായി നിർവഹിക്കുന്നതിന് ആവശ്യമായ ശാരീരികവും മാനസികവുമായ ആരോഗ്യവും പ്രതിരോധശേഷിയും അവർക്കുണ്ടെന്ന് എന്ന് അമേരിക്കയിലെ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഇതെന്നാണ് ഡെമോക്രാറ്റുകൾ പറയുന്നത്.

Advertisements

എന്നാൽ ഇത് ട്രംപിനെ ഉദ്ദേശിച്ചുള്ള തന്ത്രമാണ് എന്ന് വ്യക്തം. ട്രംപിന്റെ മനസിക ആരോഗ്യം തകരാറിലാണ് എന്നതരത്തിലുള്ള ആരോപണം തുടക്കം മുതലേ നിലനിന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രൈമറികളുടെ കാലത്ത് ട്രംപിന്റെ തന്നെ പാർട്ടിയിലെ നിക്കി ഹേലിയാണ് ഇക്കാര്യം തുടരെ ഉന്നയിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ ഡൊണാൾഡ് ട്രംപിന്റെ ശാരീരിക ക്ഷമതയെയും മാനസിക നിലയേയും കുറിച്ചുള്ള ചോദ്യങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമമാണ് കമല നടത്തുന്നത്. 78 കാരനായ ട്രംപിന് അമേരിക്കക്കാർ രണ്ടാം തവണയും അധികാരം നൽകിയാൽ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ അമേരിക്കൻ പ്രസിഡന്റായിരിക്കും അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നായാലും ഹാരിസിന്റെ മെഡിക്കൽ റിപ്പോർട്ടിൽ അവർക്ക് മികച്ച ആരോഗ്യമുണ്ട് എന്നാണ് പറയുന്നത്. വൈസ് പ്രസിഡന്റിന്റെ ഫിസിഷ്യൻ ജോഷ്വ സിമ്മൺസിന്റെ രണ്ട് പേജുള്ള കത്തിൽ അവരുടെ മെഡിക്കൽ ഹിസ്റ്ററി മുഴുവൻ വിവരിക്കുന്നുണ്ട്. ചില സീസണിൽ കലയ്ക്ക് ചില അലർജി ഉണ്ടാകും എന്നതൊഴിച്ചാൽ അവർക്ക് വേറെ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഒന്നുമില്ല. അല്ലെഗ്ര, അട്രോവെന്റ് നാസൽ സ്‌പ്രേ, ചില ഐ ഡ്രോപ്പുകൾ തുടങ്ങിയ മരുന്നുകളുപയോഗിച്ച് ഹാരിസ് അലർജി കൈകാര്യം ചെയ്യുന്നു, കൂടാതെ അവൾ മൂന്ന് വർഷമായി അലർജിക്കുള്ള ഇമ്മ്യൂണോതെറപ്പിയും നടത്തുന്നുണ്ട്. ഹാരിസിന് നേരിയ കാഴ്ചക്കുറവുണ്ട്, അതിനായി കോൺടാക്റ്റ് ലെൻസുകൾ ധരിക്കുന്നു, അവൾക്ക് മൂന്ന് വയസ്സുള്ളപ്പോൾ വയറിന് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. കമലയുടെ അമ്മ ശ്യാമള ഗോപാലന് കുടലിൽ അർബുദമുണ്ടായിരുന്നു. അക്കാര്യവും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട് . ”പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്‌ട്രോൾ, ഹൃദ്രോഗം, പൾമണറി രോഗം, ന്യൂറോളജിക്കൽ ഡിസോർഡേഴ്‌സ്, ക്യാൻസർ , ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ രോഗങ്ങളുടെ ഒരു ചരിത്രവും അവൾക്കില്ല,”.

പ്രചാരണ റാലികളിൽ ട്രംപ് ചിലപ്പോൾ സംസാരിക്കുന്നതിൽ ചില പൊരുത്തക്കേടുകൾ ഉണ്ടാകാറുണ്ട് ചിലപ്പോൾ വാക്കുകൾ ഇടറുന്നുണ്ട്, തെറ്റായ അപവാദങ്ങൾ വാരിയെറിയുന്നുണ്ട്. പ്രായമായ വ്യക്തികൾക്ക് സംഭവിക്കാവുന്ന ചില ഓർമപ്രശ്‌നങ്ങൾ അദ്ദേഹത്തെ ചിലപ്പോൾ അലട്ടാറുണ്ട്. ഇതൊക്കെയായിരുന്നു ബൈഡനെതിയെയുള്ള ട്രംപിന്റെ ആരോപണം. അതിനെ തുടർന്നാണ് അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പകുതിയിൽ വച്ച് പിൻമാറേണ്ടി വന്നത്. ഇപ്പോൾ അതേ ആരോപണങ്ങൾ ട്രംപിനെ തിരിഞ്ഞുകൊത്തുകയാണ്.

Hot Topics

Related Articles