കേന്ദ്ര ഐടി മന്ത്രി പറയുന്നു; ‘കടകളിൽ ചുമ്മാതങ്ങ് ഫോൺ നമ്പർ കൊടുക്കേണ്ട’

ന്യൂഡൽഹി :ന്യായമായ കാരണം വ്യക്തമാക്കിയില്ലെങ്കിൽ കടകളിൽ സാധനം വാങ്ങുമ്പോൾ മൊബൈൽ നമ്പർ നൽകേണ്ടതില്ലെന്നു കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബിൽ നിയമമാകുന്നതോടെ വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം അവസാനിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Advertisements

ഡൽഹി വിമാനത്താവളത്തിനുള്ളിലെ കടയിൽനിന്നു ച്യൂയിങ് ഗം വാങ്ങിയപ്പോൾ കടക്കാരൻ മൊബൈൽ നമ്പർ ആവശ്യപ്പെട്ടതു സംബന്ധിച്ചു പൊതുജനാരോഗ്യ ആക്ടിവിസ്റ്റ് ദിനേശ് എസ്. ഠാക്കൂർ ട്വീറ്റ് ചെയ്തതിനായിരുന്നു മന്ത്രിയുടെ മറുപടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുരക്ഷാ കാരണങ്ങളാൽ മൊബൈൽ നമ്പർ വേണമെന്നായിരുന്നു ദിനേശിനോടു കടയുടെ മാനേജർ പറഞ്ഞത്.
തുടർന്ന് ച്യൂയിങ് ഗം വാങ്ങാതെ കടയിൽനിന്നിറങ്ങിയെന്നായിരുന്നു ട്വീറ്റ്.

ബില്ലിങ് സമയത്തു വ്യാപാരസ്ഥാപനങ്ങൾ അനാവശ്യമായി മൊബൈൽ നമ്പർ വാങ്ങുന്നതിനെക്കുറിച്ചു പരാതികൾ ഉയരുന്നതിനിടെയാണു മന്ത്രിയുടെ പ്രതികരണം.

Hot Topics

Related Articles