ഉഴവൂർ : കേരള സർക്കാർ ആരോഗ്യ വകുപ്പ് വിഭാഗം പാലിയേറ്റീവ് പരിചരണ ഹോം കെയർ രോഗികളുമായി ബന്ധപെട്ട് നടപ്പിൽ ആക്കുന്ന വാതിൽപ്പടി സേവനം അപേക്ഷകൻ മരണമടഞ്ഞ് ഒരു വർഷത്തിനു ശേഷം പദ്ധതിയിൽ ഉൾപെടുത്തിയതായി ഗ്രാമ പഞ്ചായത്തിൽ നിന്നും പരേതന്റെ വീട്ട് അഡ്രൈ സീൽ അറിയിപ്പ് ലഭിച്ചു. 2022 ജനുവരിയിൽ കിടപ്പു രോഗി ആയിരുന്ന ഉഴവൂർ അരീക്കര കട്ടക്കാ മറ്റത്തിൽ കെ എ സിറിയക്ക് താൻ നീ ത്യേന ഉപയോഗിക്കുന്ന മരുന്നുകൾ പാലിയേറ്റീവ് പരീചരണ വിഭാഗം വഴി വാതിൽപ്പടി സേവനത്തിൽ ഉൾപെടുത്തി ലഭ്യമാക്കണമെന്ന് അവിശ്യപെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
എന്നാൽ അപേക്ഷ പരിശോധിച്ച ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഉഴവൂർ ഗ്രാമ പഞ്ചായത്തിൽ വാതിൽപ്പടി സേവനം ആരംഭിച്ചിട്ടില്ലാ എന്ന് അറിയിപ്പ് മാർച്ച് മാസo അറിയിച്ചു. ഏപ്രിൽ മാസം അപേക്ഷകൻ മരണമടയുകയും പഞ്ചായത്തിൽ നിന്ന് കുടുംബാഗങ്ങൾ മരണ സർട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ അപേക്ഷകൻ മരണമടഞ്ഞ് ഒരു വർഷത്തിനു ശേഷം തുടർ നടപടി എന്നോണം ആണ് പരേതന് വീണ്ടും അറിയിപ്പ് ലഭിച്ചത്.