മധ്യപ്രദേശ്: ഭർത്താവിന് വീടു പണിയുന്നതിനായി പണം ആവശ്യപ്പെടുന്നതും സ്ത്രീധനത്തിന്റെ പരിധിയിൽ വരുമെന്നു കോടതി. മധ്യപ്രദേശിൽ നടന്ന കേസിലാണ് സുപ്രീം കോടതി നിർണ്ണായക വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഭർതൃവീട്ടുകാർ വീടുപണിയാനായി പണം ആവശ്യപ്പെടുന്നതും സ്ത്രീധനത്തിനു കീഴിൽ വരുമെന്ന് സുപ്രീംകോടതി കേസിൽ വ്യക്തമാക്കി.
മധ്യപ്രദേശിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ഗർഭിണി തീകൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാനവിധി. സ്ത്രീധനമരണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304-ബി പ്രകാരമുള്ള കുറ്റമാണിതെന്ന് സുപ്രീകോടതി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീടുവയ്ക്കാൻ പണം ആവശ്യപ്പെടുന്നത് സ്ത്രീധനത്തിനു കീഴിൽ വരില്ലെന്ന ഹൈക്കോടതി നിലപാട് തള്ളിയ സുപ്രീംകോടതി ഇക്കാര്യത്തിൽ വിചാരണകോടതിയുടെ വ്യാഖ്യാനമാണ് ശരിയെന്ന് വിലയിരുത്തി.സംഭവത്തിൽ ഭർത്താവിനും ഭർതൃപിതാവിനും വിചാരണകോടതി വിധിച്ച ശിക്ഷ ഇളവുചെയ്ത് ഹൈക്കോടതിയുടെ നടപടി റദ്ദാക്കി. വിചാരണകോടതി വിധിച്ച ശിക്ഷ പുനഃസ്ഥാപിച്ചു.