പത്തനംതിട്ട: ജില്ലയിലെ മികച്ച വെറ്റിനറി ഡോക്ടര്‍ക്കുള്ള അംഗീകാരം നേടിയ വെണ്ണിക്കുളം വാളക്കുഴി ഹരിവിലാസത്തില്‍ ഡോ. എ. കണ്ണനു ജോയ് ആലുക്കാസ് ഫൗണ്ടേഷന് മൊമെന്റോയും പൊന്നാടയും നല്കി ആദരിച്ചു. തമിഴ്നാട് മധുര സ്വദേശിയായ ഡോ. എ. കണ്ണന് 25 വര്‍ഷമായി കേരളത്തില്‍ സേവനമനുഷ്ഠിക്കുന്നു. ഭാര്യ ആര് ജയലക്ഷ്മി, ഹരിഹര പ്രഭു ഭാഗ്യശ്രീ എന്നിവര്‍ മക്കളാണ്. ചടങ്ങില്‍ തിരുവല്ല ജോയ് ആലുക്കാസ് മാള്‍ മാനേജര്‍ ശ്രീ ഷെല്ട്ടന് വി റാഫേല്‍, പിആര്‍ഒ ലോറന്‍സ് ടി സി തുടങ്ങിയവര്‍ പങ്കെടുത്തു.
തെള്ളിയൂര്‍ വെറ്ററിനറി സെന്ററിലെ ഡോക്ടറാണ് കണ്ണന്. മധുര സ്വദേശിയായ കണ്ണന് കേരളത്തിലെ മൃഗങ്ങളുടെ സ്നേഹിതനായിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്നു. ചെറുപ്പത്തില്‍ കണ്ണനില്‍ മൃഗസ്നേഹം വളര്‍ത്തിയെടുത്തത് പിതാവ് അമ്പലമാണ്. പശുക്കളും കാളകളും നൂറിലധികം ആടുകളും എല്ലാമുള്ള കുടുംബത്തില്‍ അവര്‍ക്കൊപ്പം കളിച്ചു വളര്‍ന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ബിരുദത്തിന് വെറ്ററിനറി സയന്‍സ് പഠിക്കണമെന്ന് നിര്‍ബന്ധിച്ചതും പിതാവാണ്. നാമക്കല്‍ വെറ്ററിനറി കോളജില്‍ നിന്നാണ് ബിരുദമെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1996ല്‍ മില്മയിലൂടെയാണ് കേരളത്തിലെത്തിയത്. തുടക്കം ആലപ്പുഴയിലെ മാന്നാറിലായിരുന്നു.2003ല്‍ കേരള മൃഗസംരക്ഷണ വകുപ്പില്‍ പ്രവേശിച്ചു. കൊറ്റനാട്, തെള്ളിയൂര്‍ കേന്ദ്രങ്ങളിലായി ഏകദേശം 17 വര്‍ഷം സേവനം ചെയ്തു. കൃഷി വകുപ്പിന്റെ 2020ലെ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയില്‍ ജില്ലയില്‍ ഡോ. കണ്ണനായിരുന്നു പുരസ്കാരം. നിലവില്‍ കേരള ഗവണ്മെന്റ് വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷന് (കെജിവിഒഎ) ജില്ലാ അധ്യക്ഷനാണ്.