ട്രാൻസ്ജെൻഡര്‍ ലിംഗമാറ്റ ശസ്ത്രക്രിയ; ധനസഹായ വിതരണം പൂര്‍ത്തിയാക്കിയെന്ന് മന്ത്രി ഡോ. ബിന്ദു

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാൻസ്ജെൻഡര്‍ വ്യക്തികള്‍ക്കുള്ള ധനസഹായത്തിന് ലഭ്യമായ നടപ്പു സാമ്പത്തിക വര്‍ഷത്തെ അപേക്ഷകളില്‍ അര്‍ഹരായവര്‍ക്കെല്ലാം ധനസഹായം കൊടുത്തുതീര്‍ത്തതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ട്രാൻസ് വുമണ്‍ വിഭാഗത്തില്‍ 51 പേര്‍ക്കും ട്രാൻസ് മാൻ വിഭാഗത്തില്‍ 30 പേര്‍ക്കുമായി ആകെ 81 ട്രാൻസ്ജെൻഡര്‍ വ്യക്തികള്‍ക്കാണ് സഹായം നല്‍കിയത്.

Advertisements

ആകെ എണ്‍പത്തിയെട്ട് ലക്ഷത്തി അറുപത്തി ആറായിരത്തി ഇരുന്നൂറ്റി അമ്പത്തിയാറ് (88,66,256/-) രൂപ ഇങ്ങനെ നല്‍കി. പാര്‍ശ്വവത്‌കൃതരായ ജനവിഭാഗമെന്ന നിലയ്ക്ക് ട്രാന്‍സ്ജെന്റര്‍ സമൂഹത്തിന്റെ ഉന്നമനം ഉറപ്പാക്കാനുള്ള ശ്രമങ്ങളില്‍ പൂര്‍ണ്ണശ്രദ്ധയോടെ ഈ സര്‍ക്കാരുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.