തിരുവനന്തപുരം: വിദേശ സർവകലാശാലാ ക്യാമ്പസ് സംബന്ധിച്ച ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെയുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍.ബജറ്റില്‍ വിദേശ സർവകലാശാലകള്‍ക്കുള്ള ശിപാർശ നല്‍കിയത് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അല്ലെന്ന് വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കള്‍ പ്രതികരിച്ചു.
നേരത്തേ ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയാതെ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്‍റെ ഇടപെടലിനെത്തുടർന്നാണ് ബജറ്റ് പ്രഖ്യാപനത്തില്‍ വിദേശ സർവകലാശാല സംബന്ധിച്ച പ്രഖ്യാപനം വന്നതെന്ന വാർത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ഡോ. രാജൻ ഗുരുക്കള്‍ പ്രതികരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ധനവകുപ്പ് വിവിധ തലങ്ങളില്‍ ചർച്ചകള്‍ക്കുശേഷം എടുത്ത തീരുമാനമായിരിക്കാം വിദേശ സർവകലാശാല. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നുമാണ് കൗണ്‍സില്‍ വൈസ് ചെയർമാന്‍റെ നിലപാട്.