തിരുവനന്തപുരം :ഡോ. വന്ദനയുടേത് ബോധപൂര്‍വമുള്ള കൊലയെന്ന് സഹപാഠികള്‍. പ്രതി ബോധപൂര്‍വമാണ് കൊല നടത്തിയത്. മാനസികനില തെറ്റിയ ആള്‍ കത്രിക ഒളിപ്പിച്ചു പിടിക്കാന്‍ ശ്രമിക്കില്ല. ആക്രമണത്തിന് ശേഷം പ്രതി സന്ദീപ് കത്രിക കഴുകിവെച്ചത് ബോധമുള്ളതുകൊണ്ടാണ്, വന്ദനയുടെ സഹപാഠികള്‍ ആരോപിച്ചു.
വന്ദനയെ കൊലപ്പെടുത്തിയ പ്രതിക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കണം. വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കി ശിക്ഷ നടപ്പാക്കണം. വന്ദനയ്ക്ക് നീതി ലഭ്യമാക്കണം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ ഒരു ബ്ലോക്കിന് വന്ദനയുടെ പേര് നല്‍കിയാല്‍ വന്ദനയുടെ മാതാപിതാക്കളുടെ കണ്ണീരിന് മറുപടിയായോ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതോടെ പ്രശ്‌നമെല്ലാം തീരുമോ അവര്‍ ചോദിച്ചു.
പ്രാഥമിക ചികിത്സ കൃത്യമായി കിട്ടിയിരുന്നുവെങ്കില്‍ ഒരുപക്ഷെ വന്ദനയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. കൊട്ടാരക്കരയില്‍ അതിനുള്ള സംവിധാനം ഉണ്ടായില്ല അവർ പറഞ്ഞു.