ചേർത്തല : ആലപ്പുഴ ചേർത്തലയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കളവം കോടം തൊമ്മൻ വെളി പരേതനായ സ്റ്റാലിന്‍റെ മകൻ വിനോദി (45)നെയാണ് വീടിനുള്ളിൽമരിച്ചനിലയിൽ കാണപ്പെട്ടത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്ന് ചേർത്തല പൊലീസ് പറഞ്ഞു. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അവിവാഹിതനായ വിനോദ് വർഷങ്ങളായി തനിച്ചായിരുന്നു താമസിച്ചിരുന്നത്.
കുറച്ച് ദിവസങ്ങളായി വിനോദിനെ വീടിന് പുറത്തേക്ക് കാണാതിരുന്നതോടെ ഞായറാഴ്ച്ച സുഹൃത്ത് അന്വേഷിച്ച് ചെന്നപ്പോഴാണ് ദുർഗന്ധം വമിക്കുന്ന നിലയിൽ മൃതദേഹം കാണപ്പെട്ടത്. മൊബൈൽ ഫോണിന്‍റെ ഹെഡ് സെറ്റ് വിനോദിന്‍റെ ചെവിയിലും, ഫോൺ ചാർജർ പ്ലഗ് പോയിന്‍റിൽ ബന്ധിപ്പിച്ച നിലയിലുമായിരുന്നു. സുഹൃത്താണ് പ്രദേശവാസികളേയും പൊലീസിനെയും വിവരമറിയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ചേർത്തല പൊലീസ് സ്ഥലത്തെത്തി ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സംസ്കാരം സഹോദരൻ മനോജിന്‍റെ വയലാറിലെ വസതിയിൽ നടന്നു. സിന്ധുവാണ് വിനോദിന്‍റെ മാതാവ്.