ഗാന്ധിജയന്തിയോടനുബന്ധിച്ച് ആശ്രമം സ്കൂളിൽ കുട്ടികൾക്കായി ചിത്ര രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു

സീനിയർ ചേംബർ ഇന്റർനാഷണലിന്റെവൈക്കം ലീജിയന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ആശ്രമം സ്കൂളിൽ കുട്ടികൾക്കായി ചിത്ര രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. വൈക്കം മുനിസിപ്പൽ ചെയർ പേഴ്സൺ പ്രീത രാജേഷ് മത്സരം ഉദ്ഘടാനം ചെയ്തു. ലീജിയൻ പ്രസിഡന്റ്‌ കെപി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ പി ടി സുഭാഷ് ഗാന്ധി സന്ദേശം നൽകി.

Advertisements

താലൂക്കിലെ വിവിധ സ്കൂളുകളിലെ എൽ പി ,യു പി വിഭാഹങ്ങളിൽ പഠിക്കുന്ന ഒട്ടേറെ കുട്ടികൾ പങ്കെടുത്തു. യോഗത്തിൽ സെക്രട്ടറി സാബു വർഗീസ്, ട്രഷറർ രാജൻ പൊതി, ഡി നാരായണൻ നായർ, എസ് ഡി സുരേഷ് ബാബു, ശിവപ്രസാദ്, രാജേന്ദ്രൻ, ശ്രീകുമാർ, ജയചന്ദ്രൻ, ബഹുലയൻ, അമ്പുജാക്ഷൻ, പി കെ വേണുഗോപാൽ, അംബാസ്, പി കെ ജയകുമാർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Hot Topics

Related Articles