കുടിവെള്ളം മലിനമാക്കുന്നഐസ്ക്രീം ഫാക്ടറിയുടെ ലൈസൻസ് റദ്ദാക്കുക. പഞ്ചായത്ത്ആഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി

കോട്ടയം : കുറിച്ചി പഞ്ചായത്തിലെനാലാംവാർഡിൽപ്രവർത്തിക്കുന്നഐസ് ക്രീം ഫാക്ടറിയുടെലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ആഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. വ്യാഴാഴ്ച രാവിലെ 10 ന് മാർച്ച് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ആഫീസ് പടിക്കൽ എത്തിയപ്പോൾ ജനകീയ സമര സമിതി രക്ഷാധികാരിയും സി എസ് ഡി എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സി പി ജയ്മോൻ ഉദ്ഘാ

Advertisements

ടനം ചെയ്തു. എസ് യു സി ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻെ കെ ബിജു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി എസ് സുധീഷ് ബി ജെ പി പഞ്ചായത്ത് മെംമ്പർ ബി ആർ മഞ്ജീഷ് ,സനൽകുമാർ, കെ കെ ബിജു എന്നിവർ സംസാരിച്ചു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി മന്ദിരം കവലയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഐസ് ക്രീം ഫാക്ടറിക്ക് സമീപം താമസിക്കുന്ന 15 ൽ പരം വീട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ചതാണ് ജനകീയ സമര സമിതി. 2015 ലാണ് ഐസ്ക്രീം ഫാക്ടറിയിൽനിന്നുംപുറംതള്ളുന്ന മാരകമായ മാലിന്യങ്ങൾ മൂലം സമീപത്തെ വീടുകളിലെകിണറുകൾ മലിനപ്പെടുവാൻ തുടങ്ങിയതെന്ന് സമരസമിതി ഭാരവാഹികൾ പറയുന്നു.2018 ൽ ജില്ലാകളക്ടർക്ക് നൽകിയ പരാതിയെ തുടർന്നുന്ന് സർക്കാർ ലബോറട്ടറികളിൽ നടത്തിയ പരിശോധനകളിൽ എല്ലാം കുടിവെള്ളത്തിൽ മാരകമായ മാലിന്യങ്ങൾ അടങ്ങിയിരിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു.

 കുടിവെള്ളത്തിൽ ചെളി, അമോണിയ, അയൺ എന്നിവ വളരെ കൂടുതലാണ്. കോളിഫോം, ഇ കോളി തുടങ്ങിയവയുടേയും സാന്നിദ്ധ്യം കൂടുതലാണെന്ന് കണ്ടെത്തി. ഐസ്ക്രീം നിർമ്മാണത്തിന് ഉപയോഗിക്കുന്ന പാൽ, ചോക്ലേറ്റ് എന്നിവയുടെ ജീർണ്ണമായ അവശിഷ്ടങ്ങൾ അതിരൂക്ഷമായ ദുർഗന്ധവും അന്തരീക്ഷ മലിനീകരണവും ഉണ്ടാക്കുന്നതായി പറയുന്നു. കൂടാതെ ഐസ്ക്രീo പ്ലാന്റിൽ തണുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന അമോണിയായുടെ അവശിഷ്ടവും തുടർച്ചയായി ഫാക്ടറി പരിസരത്തെ പറമ്പിലും കിണറ്റിലുമാണ് നിക്ഷേപിച്ച് വരുന്നത്.

2022 ആഗസ്റ്റിലാണ് നിരന്തരമായി മാലിന്യ നിക്ഷേപംനടത്തിയിരുന്ന കിണർ മൂടുവാൻ ഉടമ തയ്യാറായത്. അതിനു ശേഷം ഈ മാലിന്യങ്ങൾ പറമ്പിലേയ്ക്ക് ഇട്ടു കൊണ്ടിരിക്കുകയാണ്. ഈ ഫാക്ടറിക്ക് സമീപം ഒരു അംഗൻവാടി പ്രവർത്തിക്കുന്നുണ്ട്. അവിടത്തെ കിണറും ഒരു മാസമായി മലിനമാക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയുണ്ടാകുമോയെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. 

പുഴുക്കളും കീടങ്ങളും നിറഞ്ഞ് കലങ്ങിയതും ദുർഗന്ധം ഉള്ളതുമായ ഈ ജലം കുടിക്കുവാൻ എന്നല്ല മറ്റ് ഉപയോഗങ്ങൾക്കും ഉപകരിക്കുന്നില്ല. കിണറുകളിലെ കുടിവെള്ളംഉപയോഗ ശൂന്യമായതിനെ തുടർന്ന് പല വീട്ടുകാരും പലപ്പോഴായി ജില്ലാകളക്ടർ, പഞ്ചായത്ത്സെക്രട്ടറി, പഞ്ചായത്തിലെ ആരോഗ്യ വിഭാഗം എന്നിവർക്ക് പരാതികൾ നൽകിയിട്ടും പരിഹാരം ഉണ്ടാകാത്തതാണ്ജനകീയ സമരസമിതിക്ക് രൂപം നൽകിയതെന്നും, ആദ്യ നടപടിയാണ് ഈ മാർച്ചും ധർണ്ണയെന്നും പരിഹാരമായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പ്രതിഷേധ മാർച്ചിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.