ദുബായ്: പുതുവത്സരത്തിൽ ലഹരി പാനീയങ്ങളുടെ നികുതി ഒഴിവാക്കി ദുബായ്. എല്ലാത്തരം മദ്യങ്ങളുടെയും 30 ശതമാനം മുൻസിപാലിറ്റി നികുതിയും കൂടാതെ വ്യക്തിഗത മദ്യ ലൈസൻസ് ഫീസുമാണ് ഒഴിവാക്കിയിട്ടുള്ളത്. നികുതി ഒഴിവാക്കിയ നടപടി 2023 ജനുവരി ഒന്നാം തീയതിയോടെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇത് വഴി ഞായറാഴ്ച മുതൽ ദുബായ് നഗരത്തിൽ കുറഞ്ഞ നിരക്കിൽ മദ്യം ലഭ്യമാകും.
ലഹരി പാനിയങ്ങളുടെ ഉപഭോഗത്തിന് നിയമപരമായി അർഹതയുള്ളവർക്ക് വ്യക്തിഗത മദ്യ ലൈസൻസുകൾ സൗജന്യമായി ആയിരിക്കും അനുവദിച്ച് നൽകുക. ഇതിനായി അപേക്ഷിക്കുവാൻ എമിറേറ്റ്‌സ് ഐഡി ആവശ്യമാണ്. വിനോദസഞ്ചാരികൾക്ക് പാസ്പോർട്ടും ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ നിർബന്ധമാണ്.