മല്ലപ്പള്ളി : പൊതുമരാമത്ത് വകുപ്പ് റോഡിന്റെ നവികരണ പ്രവൃത്തികള്‍ മൂലം മുടങ്ങിയ ജലവിതരണം പുനരാരംഭിക്കാന്‍ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു. മല്ലപ്പള്ളി ഞാലിക്കണ്ടം – മടുക്കോലി പൊതുമരാമത്ത് റോഡിന്റെ നവികരണ പ്രവൃത്തികള്‍ കാരണം പുതുശേരി മുതല്‍ കടമാന്‍കുളം വരെയുളള ഭാഗത്ത് ആഴ്ചകളായി ജലവിതരണം മുടങ്ങിയിട്ട്. 150 ഓളം വിട്ടുകാരാണ് ഇതുമൂലം കുടിവെളള കിട്ടാതെ ദുരിതം അനുഭവിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള എ സി പൈപ്പ് നന്നാക്കാന്‍ കഴിയില്ലെന്നാണ് അറ്റകുറ്റപ്പണികള്‍ക്ക് കരാറെടുത്തവര്‍ പറയുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെയും വാട്ടര്‍ അതോറിറ്റിയുടെയും ഏകോപനമില്ലാത്ത പ്രവര്‍ത്തന മാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. 5.5 മീറ്റര്‍ വിതിയില്‍ ടാറിങ് ചെയ്യുന്നതിനാല്‍ നിലവിലുളള പൈപ്പ് ഇതിനടിയിലാകും. പിന്നിട് അറ്റകുറ്റപ്പണികള്‍ക്ക് ശ്രമിച്ചാല്‍ ടാറിന്ദിനും കേടുപാടുകള്‍ ഉണ്ടാകും. ഇതിന് മുന്‍പായി പതിറ്റാണ്ടുകള്‍ പഴക്കമുള്ള മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കുകയോ അറ്റകുറ്റപ്പണികള്‍ നടത്തുകയോ ചെയ്ത് കുടിവെളള വിതരണം പുനരാരംഭിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.