കുറവിലങ്ങാട് :കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കാന്‍ ഇനി ഡ്രോണ്‍ പറന്നെത്തും . മധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള മരുന്ന് തളി പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരിക്കുകയാണ് ജില്ലയില്‍.
ഇതിന്റെ പരീക്ഷണം കോഴായിലെ പാടത്ത് നടത്തി. മരുന്ന് നിറയ്ക്കുന്നത് ഡ്രോണില്‍ ഘടിപ്പിച്ച പ്രത്യേക ടാങ്കില്‍.നെല്പ്പാടത്തും. പച്ചക്കറി കൃഷിയിടങ്ങളിലും . റബർ തോട്ടങ്ങളിലും വളരെ വേഗത്തില്‍ മരുന്ന് തളിക്കല്‍ ഇതോടെ സാധ്യമാകും .നെല്‍കൃഷിക്ക് ആവശ്യമായ മൈക്രോ ന്യൂട്രിയന്‍സ് ഡ്രോൺ വഴി തളിക്കുന്നത്. സുഗമമാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നെല്ച്ചെടികല്ക്ക് എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അത് എളുപ്പത്തില്‍ കണ്ടുപിടിക്കാനും അതിനാവശ്യമായ മരുന്നുകള്‍ തളിക്കാനും ഡ്രോണ്‍ ഉപയോഗിച്ച് സാധിക്കും. ഡ്രോൺ ഉപയോഗിച്ചുള്ള മരുന്നു തളിയുടെ ഉദ്ഘാടനം കോഴാ പാടശേഖരത്ത് മധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ പി എം മാത്യു മുഖ്യപ്രഭാക്ഷണം നടത്തി ഡയറക്ടർമാരായ ബെന്നി തോട്ടപ്പനാൽ .
റ്റി വി.ജെയിംസ് . അനീഷ് തോമസ് . പ്രദീപ് കുറിച്ചിത്താനം തുടങ്ങിയവർ സംസാരിച്ചു