ദ്രൗപതി മുർമു ഇനി രാജ്യത്തിന്റെ പ്രഥമ വനിത ; സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയായി

ഡൽഹി : ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പാര്‍ലമെന്‍റിലെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 9.45 ഓടെയാണ് സ്ഥാനാരോഹണച്ചടങ്ങുകള്‍ ആരംഭിച്ചത്.

Advertisements

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി ഭവനില്‍നിന്ന് പാര്‍ലമെന്‍റിലേക്ക് ആനയിച്ചു.
തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ സത്യപ്രതിഞ്ജാവാചകം ചൊല്ലി കൊടുത്തു. ദ്രൗപതി മുർമു രാഷ്ട്രത്തെ അതിസംബോധന ചെയ്തു സംസാരിച്ചു.തന്റെ നേട്ടം വ്യക്തിപരമായ നേട്ടമല്ലെന്നും മറിച്ച്‌ ഇന്ത്യയിലെ ദരിദ്രര്‍ക്ക് സ്വപ്നം കാണാന്‍ മാത്രമല്ല ആ സ്വപ്നങ്ങള്‍ നിറവേറ്റാനും കഴിയുമെന്ന് ഇത് തെളിയിക്കുന്നുവെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ 1മുര്‍മു പറഞ്ഞു. രാവിലെ രാജ്ഘട്ടില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് മുര്‍മു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന് പുറപ്പെടുന്നതിന് മുൻപ്, മുര്‍മു രാഷ്ട്രപതി ഭവനിലെത്തി. മുന്‍വശത്ത് ആചാരപരമായ സല്യൂട് നല്‍കി. രാംനാഥ് കോവിന്ദും ഭാര്യ സവിതയും ഒപ്പമുണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർള, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാർ, എം.പിമാർ, സേനാ മേധാവികൾ, ഉന്നത ഉദ്യോഗസ്ഥർ, വിദേശ രാജ്യ പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു

Hot Topics

Related Articles