കോഴിക്കോട് : പറമ്പില്‍ കളിച്ചു കൊണ്ടിരിക്കെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. വടകര മണിയൂര്‍ കരുവഞ്ചേരിയിലാണ് സംഭവം. നിവാന്‍ എന്ന അഞ്ചു വയസ്സുകാരനാണ് മരിച്ചത്. കിണറ്റില്‍ വീണ മറ്റൊരു കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി
Advertisements
ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. വീടിനടുത്തുള്ള പറമ്പില്‍ കളിക്കുന്നതിനിടെയാണ് രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. ഓടിയെത്തിയ നാട്ടുകാര്‍ രണ്ടുപേരെയും കരയ്‌ക്കെത്തിച്ചെങ്കിലും നിവാന്റെ ജീവന്‍ രക്ഷിക്കാനായില്ല
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിണറ്റില്‍ വീണ രണ്ടാമത്തെ കുട്ടി പടവുകളില്‍ പിടിച്ചു നിന്നതിനാലാണ് രക്ഷപ്പെട്ടത്. ഈ കുട്ടിയെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിവാന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി