പള്ളം: പാടശേഖരത്തിൽ മീൻ പിടിക്കാൻ പോയ യുവാവ് വള്ളത്തിൽ നിന്ന് വെള്ളത്തിൽ വീണു മരിച്ചു. പേന്തറ വിദ്യാധരന്റെ മകൻ പി.വി. വൈശാഖ് (34) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 നു വീടിനു സമീപം പാടത്താണ് അപകടം. വള്ളവുമായി പോയ വൈശാഖ് തിരികെ വരാത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു സംഭവം പുറത്തറിഞ്ഞത്. മുൻപ് അപ സ്മാരത്തിനു ചികിത്സ തേടി യിട്ടുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. സംസ്കാരം ഇന്ന് ഏപ്രിൽ 22 ന് മൂന്നിന്. അമ്മ: സുമ.സഹോദരങ്ങൾ: അഖില, അനു.
Advertisements