ലഹരി മരുന്ന് കേസ്: മുസ്ലീം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈർ അറസ്റ്റിൽ; വാട്സ് ആപ്പ് ചാറ്റുകള്‍ കണ്ടെടുത്തു

കോഴിക്കോട്: മുസ്ലീം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസിൽ അറസ്റ്റിൽ. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു. ലഹരി ഇടപാടിൽ പങ്കുണ്ടെന്ന് മറ്റൊരു പ്രതിയുടെ കുറ്റസമ്മത മൊഴി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Advertisements

ലഹരിമരുന്നു കേസിൽ കുന്ദമംഗലം സ്വദേശി റിയാസിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ മൊഴിയിൽ നിന്നാണ് ബുജൈറിന്‍റെ ലഹരി മരുന്ന് ബന്ധം വ്യക്തമായതെന്ന് കുന്ദമംഗലം പൊലീസ് അറിയിച്ചു. റിയാസും ബുജൈറും ലഹരി ഇടപാട് നടത്തിയതിന്‍റെ വാട്സ്ആപ്പ് ചാറ്റും പൊലീസ് കണ്ടെത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ ചെന്നപ്പോൾ പി.കെ ബുജൈർ പൊലീസിനെ കയ്യേറ്റം ചെയ്തു. ബുജൈറിനെതിരെ ബി എൻ എസ് 132 , 121 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കൃത്യനിർവഹണം തടസപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പ് അടക്കം ചേര്‍ത്താണ് കേസ്. ലഹരി ഉപയോഗത്തിനായുള്ളതെന്ന് സംശയിക്കുന്ന വസ്തുക്കൾ ബുജൈറിന്‍റെ കാറിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കുന്ദമംഗലം പൊലീസാണ് ബുജൈറിനെ അറസ്റ്റ് ചെയ്തത്.

ഇന്നലെയാണ് ലഹരി മരുന്ന് പരിശോധനക്കിടെ പൊലീസിനെ ബുജൈര്‍ കയ്യേറ്റം ചെയ്തത്. കുന്നമംഗലം പൊലീസിന് നേരെയാണ് യുവാവ് ആക്രമണം നടത്തിയത്. ഇന്നലെയാണ് വാഹനപരിശോധനക്കിടെ ഇയാള്‍ പൊലീസിനെ കയ്യേറ്റം ചെയ്തത്. ലഹരിമരുന്ന് ഇടപാട് നടത്തുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ബുജൈറിന്‍റെ കയ്യിൽ നിന്നും ലഹരി മരുന്ന് കണ്ടെത്തിയില്ലെങ്കിലും ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇടപാട് നടത്തുന്നുവെന്ന വിവരം മറ്റൊരു പ്രതിയിൽ നിന്നും ലഭിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Hot Topics

Related Articles