കണ്ണൂർ: ലഹരിമരുന്ന് 11 പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഒമ്പതാം ക്ലാസുകാരൻ അറസ്റ്റിൽ. സൗഹൃദം നടിച്ച് പതിനൊന്നു പെൺകുട്ടികളെയാണ് 14കാരൻ പീഡിപ്പിച്ചത്. കണ്ണൂർ നഗരത്തിലെ ഒരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. മാനസികമായും ലൈംഗികമായും പീഡിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
വിദ്യാർത്ഥി തന്നെ ലഹരിമരുന്നിന് അടിമയാക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് പെൺകുട്ടി വെളിപ്പെടുത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ 14കാരൻ 11 പെൺകുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ആൺകുട്ടി ഇപ്പോൾ വയനാട് ജുവനൈൽ ലഹരിമുക്ത ചികിത്സാ കേന്ദ്രത്തിലാണ്. പെൺകുട്ടി ലഹരിക്ക് അടിമയാമെന്ന് തിരിച്ചറിഞ്ഞതോടെ ലഹരിമുക്ത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.