കോട്ടയം: എരുമേലിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടർന്ന് കോട്ടയം എ.ഡി.എം ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. വിജിലൻസ് കിഴക്കൻ മേഖലാ പൊലീസ് സൂപ്രണ്ട് വി.ശ്യാംകുമാറിന്റെ നിർദേശത്തെ തുടർന്നാണ് കോട്ടയം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫിസിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ പമ്പിന് നിരാക്ഷേപ പത്രം നൽകിയതിൽ ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. കോട്ടയം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.ആർ രവികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് പൊലീസ് ഇൻസ്‌പെക്ടർ മഹേഷ് പിള്ളയും മറ്റ് വിജിലൻസ് ഉദ്യോഗസ്ഥരും നേതൃത്വം നൽകി.
Advertisements