തിരുവനന്തപുരം : എട്ട് മാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ സ്വദേശിനി ഭാഗ്യ (21) യെയാണ് ഞായറാഴ്ച വൈകുന്നേരത്തോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിലാണ് ഭാഗ്യയുടെ മൃതദേഹം കണ്ടെത്തിയത്.
ഭർത്താവിന്റെ മദ്യപാനമാണ് ഭാഗ്യയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. ഗർഭിണിയായ ഭാഗ്യ ഭർത്താവിനോട് മദ്യപാനം നിർത്താൻ ആവിശ്യപെട്ടിരുന്നതായും എന്നാൽ ഭർത്താവ് അതിന് തയ്യാറായിരുന്നില്ലെന്നുമാണ് വിവരം. ഈ സംഭവം ഭാഗ്യയെ മാനസികമായി തളർത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞായറാഴ്ച ഉച്ചയോടെ ഭർത്താവ് മദ്യം കൊണ്ട് വന്ന് വീട്ടിൽ നിന്നും കഴിച്ചിരുന്നു. ഇതിൽ മനംനൊന്താണ് ഭാഗ്യ ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രി നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.