മദ്യപാനവും ഒരു ജോലി തന്നെ : മദ്യപിച്ചുകൊണ്ട് പണം സമ്ബാദിക്കാം : എങ്ങനെയെന്നല്ലേ?

കൊച്ചി : മദ്യപാനികളെ കുറിച്ച്‌ പൊതുവേ ആരും നല്ലത് പറയാറില്ല. കുടുംബത്തിലെ സമാധാനം കെടുത്തുന്നവര്‍, അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് പോയി നശിപ്പിക്കുന്നവര്‍, വീട്ടുകാര്യം നോക്കാത്തവര്‍, സ്വന്തം ആരോഗ്യം ഇല്ലാതാക്കിക്കളയുന്നവര്‍ തുടങ്ങി വിശേഷണങ്ങള്‍ പലതാണ് ഒരു ശരാശരി മദ്യപാനിക്ക്.ലോകത്ത് ഏറ്റവും അധികം ആളുകള്‍ കുടിക്കുന്ന പാനീയമാണ് മദ്യം. വെള്ളം കഴിഞ്ഞാല്‍ ഒരുപക്ഷേ ഏറ്റവും കൂടതല്‍ വിറ്റുവരവുള്ള പാനീയം എന്നും വിശേഷണമുണ്ട് മദ്യത്തിന്. ഒരു ദുശ്ശീലമായി മുദ്രകുത്തപ്പെട്ടിട്ടുള്ള മദ്യപാനം സാമ്ബത്തികമായും ആരോഗ്യപരമായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ്. കരള്‍ ഉള്‍പ്പെടെയുള്ള നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങള്‍ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും മദ്യപാനം ഹാനികരമാണെന്ന് പണ്ടേക്ക്പണ്ടേ തെളിയിക്കപ്പെട്ടതുമാണ്. ഇതൊക്കെക്കൊണ്ടാണ് മദ്യപാനത്തെ ഒരു ദുശ്ശീലമായി കണക്കാക്കുന്നത്.

Advertisements

എന്നാല്‍ അധികം ആര്‍ക്കും അറിയാത്ത ഒരു കാര്യമാണ് മദ്യപിച്ചുകൊണ്ട് പണം സമ്ബാദിക്കാമെന്നത്. എങ്ങനെയെന്നല്ലേ? മദ്യപാനം ഒരു തൊഴിലാക്കി മാറ്റി പണം സമ്ബാദിക്കുന്ന ധാരാളം പേര്‍ ലോകത്ത് ഉണ്ട് എന്നതാണ് വിചിത്രമായ യാഥാര്‍ത്ഥ്യം. മദ്യത്തെ കുറിച്ച്‌ റിവ്യൂ ചെയ്യുന്ന ജോലിയാണ് പണം സമ്ബാദിക്കാനായി ഉപയോഗിക്കുന്നത്. ബാറുകളും അവിടെ വിളമ്ബുന്ന മദ്യവും റിവ്യൂ ചെയ്യുന്ന ഈ ജോലി കരാര്‍ അടിസ്ഥാനത്തിലുള്ളതാണ്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍ നിയമനം നല്‍കുന്നത്. ദി പിന്നിക്കിള്‍ ഗൈഡ് എന്ന കമ്ബനിയാണ് മദ്യപാനികള്‍ക്ക് പണം സമ്ബാദിക്കാനുള്ള വഴിയൊരുക്കുന്നത്. ജോലിക്കായി തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍ ബാറുകളില്‍ എത്തി മദ്യം വാങ്ങുന്നതിനുള്ള പണം കമ്ബനി തന്നെ നല്‍കും. മദ്യം കഴിച്ച ശേഷം സ്വന്തം അനുഭവത്തെക്കുറിച്ച്‌ അഭിപ്രായം അറിയിക്കണമെന്നതാണ് ജോലി. ജോലി സമ്ബാദിക്കാന്‍ ആദ്യം ചെയ്യേണ്ടത് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുകയെന്നതാണ്, ബാക്കി വിവരങ്ങള്‍ കമ്ബനി അറിയിക്കും. ബാറുകളിലെ മദ്യത്തിന്റെ മേന്മ അറിയുക എന്നതാണ് ലക്ഷ്യം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.