മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു : എംസി റോഡിൽ പള്ളത്ത് അപകടം 

കോട്ടയം : മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ  ലോറിയുമായി കൂട്ടിയിടിച്ച് അപകടം. എം സി റോഡിൽ കോട്ടയം കോട്ടയം പള്ളത്തിനു സമീപം കരിമ്പിൻകാലയിലാണ് അപകടം ഉണ്ടായത്.  കാർ ഓടിച്ച ചിങ്ങവനം കുഴിമറ്റം സ്വദേശി ജേക്കബ് ജെയിസിനെതിരെ കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് ചിങ്ങവനം പൊലീസ് കേസെടുത്തത്. അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്. അമിത വേഗതയിൽ ദിശ തെറ്റി എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. 

Advertisements

Hot Topics

Related Articles