തിരുവനന്തപുരം: പുതുവത്സരദിനത്തിൽ സംസ്ഥാനത്ത് റെക്കോഡ് മദ്യ വിൽപ്പന രേഖപ്പെടുത്തി. പുതുവർഷത്തെ വരവേൽക്കുന്നതിനിടയിൽ 100 കോടിയിലധികം രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റു പോയത്. കഴിഞ്ഞ ദിവസം മാത്രം 107. 14 കോടി രൂപയുടെ മദ്യത്തിന്റെ വിൽപ്പന നടന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇതിൽ തലസ്ഥാന നഗരിയിലെ പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിറ്റുവരവുണ്ടായത്. 1.12 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിൽപ്പന നടത്തിയത്. രണ്ടാം സ്ഥാനത്തുള്ള കൊല്ലം ആശ്രമം ഔട്ട്ലെറ്റിൽ 96.59 കോടി രൂപയുടെ മദ്യമാണ് പുതുവത്സര തലേന്ന് വിറ്റത്. കാസർകോട് ബട്ടത്തൂരിലാണ് ഏറ്റവും കൂറവ് വിൽപ്പന നടന്നത്. 10.36 ലക്ഷം രൂപയുടെ മദ്യം മാത്രമാണ് ഇവിടെ നിന്നും വിറ്റ് പോയത്. ഇതോടുകൂടി സംസ്ഥാനത്തിലെ എല്ലാ ഔട്ട്ലെറ്റുകളിലും പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ മദ്യം വിറ്റുപോയി. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കിടയിൽ ആകെ 686.28 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റ് തീർന്നത്. ഇത് വഴി 600 കോടി സർക്കാരിന് നികുതിയിനത്തിൽ ലഭിക്കും. കഴിഞ്ഞ കാലയളവുകളിലെ പോലെ ഏറ്റവും കൂടുതൽ വിറ്റുപോയത് റമ്മാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ വർഷം പുതുവത്സരത്തിന് 95.67 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റ് പോയത്. ക്രിസ്മസ് പുതുവത്സരത്തിനിടയിലെ 10 ദിവസങ്ങളിൽ 349.32 കോടി രൂപയുടെ മദ്യ വിൽപ്പനയുമുണ്ടായി. കഴിഞ്ഞ വർഷം ക്രിസ്മസ് ദിനത്തിൽ ഈ വർഷത്തേക്കാൾ കൂടുതൽ മദ്യം വിറ്റുപോയിരുന്നു. കഴിഞ്ഞ ക്രിസ്മസിൽ 54.82 കോടിയുടെ മദ്യം വിറ്റുപോയിടത്ത് ഇത്തവണ 52.3 കോടിയുടെ മദ്യം മാത്രമാണ് വിൽപ്പന നടത്തിയത്.