വിൽപ്പനയ്ക്കായി എത്തിച്ച ഗോവൻ മദ്യവുമായി ആലപ്പുഴയിൽ ഒരാൾ പിടിയിൽ; പിടികൂടിയയ് സ്ഥിരം മദ്യവിൽപ്പന നടത്തുന്ന പ്രതിയെ

ആലപ്പുഴ: വിൽപ്പനയ്ക്കായി ഗോവൻ മദ്യം കടത്തിക്കൊണ്ടു വന്നയാൾ പിടിയിൽ. കുട്ടനാട് കണ്ടങ്കരി ഇരുപത്താറിൽച്ചിറ വീട്ടിൽ റോയ്സ്റ്റണെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ കെഎസ്ആർടിസി ബസ്സ്റ്റാൻഡിന് സമീപത്ത് വെച്ചായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്. 18 ലിറ്റർ മദ്യവും റോയ്സ്റ്റണിന്റെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്തു.

Advertisements

ചേർത്തല, അമ്ബലപ്പു,ഴ കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചു കാലമായി ട്രെയിൻ മാർഗം മദ്യം രഹസ്യമായി കടത്തിക്കൊണ്ടു വന്ന് വിൽപ്പന നടത്തിയ ആളാണ് പിടിയിലായത് എന്നാണ് പൊലീസ് അറിയിക്കുന്നത്. വൈക്കം ഭാഗത്ത് നിന്ന് വ്യാജ ഗോവൻ മദ്യം കണ്ടെടുത്ത കേസുമായി പ്രതിയ്ക്കുള്ള ബന്ധം അന്വേഷിച്ച് വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles