കണ്ണൂർ : തലശേരിയില്‍ വനിത എസ് ഐയെക്കെതിരെ യുവതിയുടെ പരാക്രമം എന്ന് ആരോപണം. തലശേരി എസ് ഐ ദീപ്തിക്ക് നേരെയാണ് കൂളി ബസാര്‍ സ്വദേശി റസീന അക്രമം നടത്തിയത്. മദ്യപാനത്തിനിടെ സുഹൃത്തുമായി തര്‍ക്കത്തിലേര്‍പ്പെട്ട യുവതിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി എസ്ഐയെ ആക്രമിച്ചത്. യുവതിയെ പൊലീസ് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.
Advertisements