കോട്ടയം : നഗരമധ്യത്തിൽ മദ്യ ലഹരിയിൽ യുവാവും യുവതിയും ബൈക്ക് ഓടിച്ച സംഭവത്തെ തുടർന്ന് വാഹന പരിശോധന ശക്തമാക്കാനൊരുങ്ങി പൊലീസ്. ഇതിന്റെ ഭാഗമായി ജില്ലയിൽ പൊലീസ് കര്‍ശനമായ വാഹന പരിശോധന ആരംഭിച്ചു. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതും കുട്ടികളുടെ സാഹസികമായുള്ള വാഹന ഉപയോഗവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പരിശോധന.
ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നിർദ്ദേശപ്രകാരമാണ് ജില്ലയിൽ വാഹനപരിശോധന കർശനമാക്കിയത്. കോട്ടയം നഗരത്തിന് സമീപമുള്ള ഒരു കോളേജിലെ വിദ്യാര്‍ത്ഥിയെ ലൈസന്‍സില്ലാതെ പൊലീസ് പിടികൂടിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കോട്ടയം ട്രാഫിക്ക് എന്‍ഫോഴ്സ്മെന്റ് പിടികൂടി മെഡിക്കല്‍ പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. സമൂഹനന്മക്കുതകുന്ന ഇത്തരം ശക്തമായ നടപടികൾ തുടർന്നും കോട്ടയം ജില്ലാ പൊലീസ് സ്വീകരിക്കുന്നതാണ്.