മദ്യപിക്കുന്നതിനിടെയുണ്ടായ ആശയം മോഷണമായി; വയോധികയുടെ വീട്ടിലെത്തി മാല മോഷ്ടിച്ച് മദ്യപിക്കാനും കറങ്ങാനും പണം കണ്ടെത്തിയ മൂന്നംഗ സംഘം പിടിയിൽ; കേൾവി പരിമിതയായ വയോധികയുടെ മാല മോഷ്ടിച്ച പ്രതികളെ പിടികൂടി തൃക്കൊടിത്താനം പൊലീസ്

ചങ്ങനാശേരി: മദ്യപിക്കാൻ പണം കണ്ടെത്താൻ കേൾവി പരിമിതയായ വയോധികയുടെ മാല പൊട്ടിച്ച കേസിൽ മൂന്നു യുവാക്കൾ പിടിയിൽ. മാല പൊട്ടിച്ചെടുത്ത പണം കൊണ്ട് മദ്യം വാങ്ങുകയും, കാർ വടകയ്ക്ക് എടുത്ത് വിനോദ യാത്ര നടത്തുകയും ചെയ്ത സംഘത്തെയാണ് തൃക്കൊടിത്താനം പൊലീസ് സംഘം പിടികൂടിയത്. തൃക്കൊടിത്താനം പണിപ്പുരപടത്തട്ടിൽ ഷിഹാബ് (അനസ്), തൃക്കടിത്താനും പുതുപ്പറമ്പിൽ സിനാജ (് 45) തൃക്കൊടിത്താനം, പാലത്തിങ്കൽ രാജിവ് (43) എന്നിവരെയാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസപ്‌കെടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് താമസിക്കുന്ന മേരിക്കുട്ടി മാത്യു (83) വിന്റെ മാലയാണ് പ്രതികൾ മോഷ്ടിച്ചു കടന്നത്. വീട്ടിൽ വച്ചിരിക്കുന്ന വിറക് എടുക്കാൻ എന്ന് പറഞ്ഞ് ഗേറ്റിനടുത്ത് എത്തിയ ആൾ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാതെ ചെവി കേൾക്കാൻ വയ്യാത്ത മേരിക്കുട്ടി ഗേറ്റ് അടുത്തേക്ക് ചെല്ലുന്ന സമയം മാല പൊട്ടിച്ചെടുത്തു കടക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ തൃക്കൊടിത്താനം പോലീസ് ഇൻസ്‌പെക്ടർ എംജെ അരുൺ സബ് ഇൻസ്‌പെക്ടർ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ സമീപത്തു നിന്നും 20 ഓളം സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ അന്വേഷണത്തിലാണ് പ്രതികളായ പിടിയിലായത്. സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും ചുവപ്പ് സ്‌കൂട്ടറിൽ വന്ന് കറുത്ത ഷർട്ട് ധരിച്ച മുണ്ടും ധരിച്ച ഒരാളാണ് പ്രതിയെ സിസിടിവിയിലെ ദൃശ്യങ്ങളിൽ നിന്നും പോലീസ് മനസ്സിലാക്കി. പ്രതികൾ ആയിട്ടുള്ളവർ ഒന്നിച്ചിരുന്ന് മദ്യപിച്ചുകൊണ്ടിരുന്നപ്പോൾ മേരിക്കുട്ടിയുടെ വീടിനടുത്തുകൂടി സ്ഥിരമായി പോകാറുണ്ടായിരുന്നു. കേസിലെ പ്രതിയായ രാജീവിന്റെ പ്രേരണയാലാണ് സുഹൃത്തായ സുരേഷിന്റെ ചുവന്ന കളർ സ്‌കൂട്ടറിൽ മേരിക്കുട്ടിയുടെ വീട്ടിലെത്തി ഷിഹാബ് എന്ന അനസ് മാല പൊട്ടിച്ചെടുത്ത് കടന്നത്.

മാല പൊട്ടിച്ചെടുത്തതിനു ശേഷം തിരികെ പോകുന്ന വഴിക്ക് പിടികൂടാതിരിക്കുന്നതിനായി ധരിച്ചിരുന്ന ഷർട്ടും മുണ്ടും മാറ്റി ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു. പിന്നീട് മാല ചങ്ങനാശ്ശേരിയിലെ ഒരു ജ്വല്ലറിയിൽ എത്തി വിൽപ്പന നടത്തി ആ പണവുമായി റെന്റിന് കാറെടുത്ത് സിനാജും അനസുമായി കുമളിക്ക് പോവുകയും ഇത് മനസ്സിലാക്കി പോലീസ് പിന്തുടർന്ന് അവിടെവച്ചാണ് തൃക്കൊടിത്താനം പോലീസ് പിടിയിലാകുന്നതും. സംഭവം ഉണ്ടായ ഉടനെ ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദിന്റെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ പി ടോംസൺ തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ എം ജെ, എന്നിവരുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ജയപ്രകാശ്, ഗിരീഷ് കുമാർ പോലീസ് ഉദ്യോഗസ്ഥരായ ആന്റണി, മണികണ്ഠൻ, ബോബി ,ബിജു,സജീവ്, സക്കീർ ഹുസൈൻ, ഷൈൻ, അരുൺരാജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Hot Topics

Related Articles