ചെന്നൈ : മദ്യം വാങ്ങിയ ശേഷം കുപ്പി ഇനി വെറുതേ കളയേണ്ടതില്ല. തിരികെ നല്‍കിയാല്‍ പണം ലഭിക്കും. സംഭവം കേരളത്തിലല്ല അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലാണ്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിദേശമദ്യ വില്‍പ്പനശാലയായ ടാസ്മാക്കുകള്‍ ആണ് ഒഴിഞ്ഞ കുപ്പികള്‍ തിരികെ സ്വീകരിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ സംസ്ഥാന വ്യാപകമായി നടപ്പിലാക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യം ടാസ്മാക് എംഡി മദ്രാസ് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
തിരിച്ചെടുക്കുന്ന കുപ്പി ഒന്നിന് പത്ത് രൂപ വീതമാണ് നല്‍കുക. പ്രതിദിനം 70 ലക്ഷം കുപ്പി മദ്യമാണ് ടാസ്മാക്ക് സംസ്ഥാനത്ത് വില്‍ക്കുന്നത്. ഇത്തരത്തില്‍ കുപ്പികള്‍ തിരിച്ചെടുക്കുന്നതിലൂടെ 250 കോടി രൂപയുടെ ലാഭമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. പ്രതിവര്‍ഷം 250 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് ടാസ്മാക് അധികൃതരുടെ കണക്കുകൂട്ടല്‍. കുപ്പികള്‍ വലിച്ചെറിയുന്നത് മൂലമുണ്ടാകുന്ന മലിനീകരണവും മറ്റു പ്രശ്‌നങ്ങളും ഒഴിവാക്കുകയെന്നത് കൂടി ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടായെങ്കിലും സംസ്ഥാനത്ത് മുഴുവനായും നടപ്പിലായിരുന്നില്ല. ഇതിനു പിന്നാലെയാണ് സംസ്ഥാന വ്യാപകമായി ഒഴിഞ്ഞ മദ്യക്കുപ്പികള്‍ തിരിച്ചെടുക്കുമെന്ന് ടാസ്മാക് എംഡി തന്നെ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചത്. മദ്യം വില്‍ക്കുന്ന സമയത്ത് കുപ്പിക്ക് 10 രൂപ വീതം അധികമായി ഈടാക്കും. ഇതാണ് കുപ്പി തിരികെ നല്‍കുമ്ബോള്‍ ഉപഭോക്താവിന് മടക്കി നല്‍കുക. കുപ്പികള്‍ തിരിച്ചെടുക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ ടാസ്മാക്ക് ഔട്ട്ലെറ്റുകളില്‍ തുടങ്ങാനും ധാരണയായിട്ടുണ്ട്.